256 വയസ്സുവരെ ജീവിച്ച ചൈനീസ് മുത്തച്ഛന്റെ ആയുസിന്റെ രഹസ്യം പുറത്ത്

ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രായം,അതായത് 256 വയസ്സുവരെ ജീവിച്ച് ലോകത്തെ ഞെട്ടിച്ച ചൈനീസ് മുത്തച്ഛന്റെ ആയുര്‍ രഹസ്യം പുറത്തു വന്നു.മരിക്കുന്നതിന് മുമ്പ് ഇദ്ദേഹം തന്റെ ആയുസിന്റെ രഹസ്യം രാജാവിനോട് വെളിപ്പെടുത്തി.ലീ മുത്തച്ഛന്റെ പ്രായത്തെ പറ്റി സംശയമുള്ളവര്‍ അറിയുക.ഈ വാദത്തെ ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട് .
1827ല്‍ ചൈനയിലുണ്ടായ ഭരണകൂടം ലീയുടെ 150ാം വയസ്സില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്‍കിയ രേഖ ചൈനീസ് പ്രൊഫസര്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു.ലീയുടെ 200ാം ജന്മദിനത്തില്‍ ചൈനീസ് ഭരണകൂടം ആദരിച്ച രേഖകളും പുറത്തുവന്നു.ഇദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന് കാരണം മല നിരകളില്‍ കാണുന്ന പ്രത്യേക ഔഷധ സസ്യമാണത്രെ.ഔഷധസസ്യങ്ങള്‍ ഭക്ഷണമാക്കുന്ന ശൈലിയാണ് ഇദ്ദേഹത്തെ ഈ ദീര്‍ഘകാല ജീവിതത്തിലേക്ക് നയിച്ചത്.
ധാന്യമണികള്‍കൊണ്ടുണ്ടാക്കിയ വൈനും ഗോജി ബെരി,ഹി ഷുവു,ഗോതു കോല എന്നിവയും ഉള്‍പ്പെട്ട ആഹാരരീതി 40 വര്‍ഷത്തോളം പിന്തുടര്‍ന്നു.മാത്രമല്ല മനസിനെ ശാന്തമായി നിര്‍ത്തുകയും ശ്വസന തന്ത്രങ്ങള്‍ പാലിക്കുകയും ചെയ്തതും തന്റെ ആയൂര്‍ രഹസ്യമായി ലീ പറയുന്നു.23 തവണ വിവാഹം കഴിച്ച ലീയ്ക്ക് 200 ലേറെ കുട്ടികളുണ്ട് .ഏതായാലും അവിശ്വസനീയമായി തോന്നും ഇദ്ദേഹത്തിന്റെ ആയുര്‍ ദൈര്‍ഘ്യം !!

Top