ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനുള്ളില്‍ 27,409 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കണക്കുകളില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ രോഗബാധയാണിത്.
കഴിഞ്ഞ ദിവസത്തേക്കാള്‍ 19.6 ശതമാനമാണ് കുറവ്. 347 കോവിഡ് മരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 5,09,358 ആയി ഉയര്‍ന്നു. രോഗമുക്തി ആയവരുടെ എണ്ണം ഉയര്‍ന്നു. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 4,17,60,468 പേരാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പ്രതിദിന ടി.പി.ആര്‍. 3.19 ശതമാനത്തില്‍ നിന്ന് 2.23 ആയി കുറഞ്ഞു. പ്രതിവാര ടി.പി.ആര്‍. 3.63 ശതമാനമാണ്. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും കര്‍ഫ്യൂ പിന്‍വലിക്കുകയും നിയന്ത്രണങ്ങള്‍ കുറയ്ക്കുകയും ചെയ്തു.