കോഴിക്കോട്: പാളയത്തിനടുത്ത് ഒാടയിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ ഭാസ്കർ (41), നരസിംഹം (42), കോഴിക്കോട് കരുവിശ്ശേരി സ്വദേശി നൗഷാദ് എന്നിവരാണ് മരിച്ചത്. ഒാട വൃത്തിയാക്കാനിറങ്ങിയ ആന്ധ്ര തൊഴിലാളികളാണ് ആദ്യം ഒാടയിൽ കുടുങ്ങിയത്. ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു ഒാട്ടോ െെഡ്രവറായ നൗഷാദ്. രാവിലെ 11 മണിക്കായിരുന്നു സംഭവം.മിനിറ്റുകൾക്കകം ഫയർഫോഴ്സെത്തി ആന്ധ്ര തൊഴിലാളികളെ പുറത്തെടുത്തിരുന്നു. എന്നാൽ, അരമണിക്കൂറിന് ശേഷമാണ് നൗഷാദിനെ പുറത്തെടുക്കാനായത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
ശ്വാസം കിട്ടാതെ ബോധ രഹിതരായ മൂവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അതിനകം ഇവര്‍ മരിച്ചിരുന്നു. ശ്രീരാം കോണ്‍ട്രാക്ട് കമ്പനിയിലെ തൊഴിലാളികളായ ഭാസ്ക്കറും നരസിംഹയും ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഓടയിലേക്ക് ഇറങ്ങിയത് മാന്‍ഹോള്‍ വഴിയായിരുന്നു. 12 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് യാതൊരു സുരക്ഷയും കൂടാതെയായിരുന്നു ഇരുവരും ഇറങ്ങിയത്. ആദ്യം ഇറങ്ങിയാള്‍ ബോധം കെട്ടു വീണു. തുടര്‍ന്ന് രണ്ടാമനും ഇറങ്ങുകയായിരുന്നു.
രണ്ടുപേരെയും കാണാതെ വന്നതോടെ പണി നോക്കി നില്‍ക്കുകയായിരുന്നു ഓട്ടോ ഡ്രൈവര്‍ നൗഷാദും ഇറങ്ങുകയായിരുന്നു. പിന്നീട് ഇവരെ കാണാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
മൂവരേയും പുറത്തെടുത്തെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിന് മുമ്പായി ഭാസ്ക്കറും നരസിംഹയും മരിച്ചു. നൗഷാദ് ആശുപത്രിയില്‍ എത്തിയ ശേഷവും മരണത്തിന് കീഴടങ്ങി. വിഷവാതകം വമിക്കാന്‍ ഇടയുണ്ടെന്ന അപകടസാഹചര്യം കണക്കിലെടുക്കാതെ ഇവര്‍ കുഴിയിലേക്ക് ഇറങ്ങിയതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് പേർക്കും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.