ക്രൈം ഡെസ്‌ക്
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പത്തു വയസ്സുകാരൻ പിടിയിൽ. ഡൽഹി മാൻഗോൽപുരിക്ക് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തിൽ മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ ആൺകുട്ടി വിളിച്ചു കൊണ്ടു പോകുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യ പരിശോധനകൾ നടത്തി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പെൺകുട്ടിയെ ആൺകുട്ടി വിളിച്ചു കൊണ്ടു പോകുകയും ആളില്ലാത്ത ഇടത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയുമായിരുന്നു. കുഞ്ഞ് കരഞ്ഞ് ബഹളം വെച്ചപ്പോൾ ആൺകുട്ടി പേടിച്ചോടി. കുഞ്ഞ് കരയുന്നത് കണ്ട് അവിടെയെത്തിയവർ കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് കരഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ട പത്തുവയസ്സുകാരൻ സമീപത്തെ ഒരു പാർക്കിലേക്കാണ് ഓടിക്കയറിയത്. ഇവനെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്‌കോ യ്ക്ക് കീഴിൽ പത്തുവയസ്സുകാരനെതിരേ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.