30 മണിക്കൂർ തണുത്തുറഞ്ഞ കടൽ വെള്ളത്തിൽ; പിടിച്ചു കിടന്നത് ചത്തുപൊങ്ങിയ സ്രാവിന്റെ മൃതദേഹത്തിൽ: താൻ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കാതെ മാത്യു ബ്രെയിസ്

സ്‌പെഷ്യൽ സ്റ്റോറി

വെസ്റ്റ്‌പോർട്ട്: തണുത്തുറഞ്ഞ കടൽ വെള്ളത്തിൽ 30 മണിക്കൂറോളം മരിച്ച നിലയിൽ കിടന്നപ്പോൾ മാത്യു ബ്രെയിസിനു ജീവിതത്തിലേയ്ക്കു വഴി കാട്ടിയായത് ചത്തു കിടന്ന ഒരു സ്രാവിന്റെ ശവമായിരുന്നു. കടലിൽ പൊങ്ങിക്കിടന്ന ഈ ശവത്തിൽ പിടിച്ചു കിടന്ന മാത്യു പിടിച്ചു കയറിയത് ജീവിതത്തിലേയ്ക്കു കൂടിയായിരുന്നു. തീരത്തു നിന്നു 13 മൈൽ അകലെ കടൽചുഴിയിൽപ്പെട്ടു കിടന്ന ഗ്ലാസ്‌ഗോ സ്വദേശിയായ മാത്യു ബ്രെയിസ് (22) എന്ന യുവാവിനെ 30 മണിക്കൂറിനു ശേഷം കോസ്റ്റ് ഗാർഡാണ് രക്ഷപെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഒൻപതു മണിയോടെ കാംപ്‌ബെൽടൗണിലെ വെസ്റ്റ് പോർട്ട് ബീ്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു മാത്യു ബ്രെയിസ്. കടലിൽ നീന്തിത്തുടങ്ങിയ മാത്യുവിനു ഇടയ്ക്കു വച്ച് നിയന്ത്രണം നഷ്ടമായി. കരയിലേയ്ക്കു നീന്തുന്നതിനു പകരം ദിശ തെറ്റിയ മാത്യു ഉൾകടലിലേയ്ക്കാണ് നീന്തിയത്. സ്‌കോട്ട്‌ലൻഡിലെ ഏറ്റവും അപകടകമേറിയ പ്രദേശമായ മച്ച്ഹിരാറിത്ത് ബേയ്ക്കു സമീപത്താണ് വെസ്റ്റ് പോർട്ട് ബീച്ച്. ഗ്ലാസ്‌ഗോ സ്വദേശിയായ മാത്യു ബ്രെയിസ് നീന്തിത്തുടങ്ങി ദിശതെറ്റി കടലിൽ കുടുങ്ങിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും കോസ്റ്റ് ഗാർഡിന്റെ പരിധിയിൽ നിന്നും ഏറെ ഉള്ളിലേയ്ക്കായി പോയിരുന്നു മാത്യു.
അപകടം മണത്ത കോസ്റ്റ് ഗാർഡ് രാവിലെ തന്നെ തിരച്ചിൽ ശക്തമാക്കി. എന്നാൽ, ഒരു ദിവസം പൂർണമായും തിരഞ്ഞിട്ടും മാത്യുവിനെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇതുവഴി കടന്നു വന്ന കപ്പൽ മനുഷ്യനു സമാനമായ എന്തോ ഒന്ന് കടലിൽ കണ്ടെത്തിയതായി കോസ്റ്റ് ഗാർഡിനു വയർലെസ് സെറ്റ് വഴി സന്ദേശം നൽകി. തുടർന്നു കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിലാണ് ചത്ത സ്രാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്ന മാത്യുവിനെ കണ്ടെത്തിയത്. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ മാത്യുവിനെ കോസ്റ്റ് ഗാർഡ് അധികൃതർ കണ്ടെത്തുകയും രക്ഷപെടുത്തുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top