പശുവിനെ ദേശീയ മൃഗമാക്കണം, മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നു: രാജസ്ഥാന്‍ ജഡിജിയുടെ വിവാദ വിധി

ജോധ്പുര്‍: കടുവയെ മാറ്റി പശുവിനെ ദേശീയ മൃഗമാക്കണം എന്ന വിധി പുറപ്പെടുവിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി കൂടുതല്‍ പരാമര്‍ശങ്ങളുമായി രംഗത്ത്. ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണമെന്നും വിധിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോള്‍ താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നുള്ള വിധിക്ക് ശേഷം ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു’ ജസ്റ്റീസ് ചന്ദിന്റെ വിധിയില്‍ പറയുന്നു. പശുവിനെ ദേശീയ മൃഗമാക്കുകയും ചീഫ് സെക്രട്ടറിക്കും അഡ്വക്കേറ്റ് ജനറലിനെയും അവയുടെ നിയമപരമായ സംരക്ഷകരാക്കണമെന്നും 140ഓളം പേജ് വരുന്ന വിധിന്യായത്തില്‍ പറയുന്നുണ്ട്.

ബുധനാഴ്ച വിരമിക്കുന്ന ജ്സ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്തത് സംബന്ധിച്ച കേസിലെ വിധിന്യായത്തില്‍ ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ എടുത്തുപറഞ്ഞിരുന്നു.

അതിനിടെ, വിധി പുറത്തുവന്നശേഷം ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറ്റുചില പരാമര്‍ശങ്ങളും ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. ദേശീയപക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നാണ് ന്യൂസ്18 അഭിമുഖത്തില്‍ ജസ്റ്റിസ് ശര്‍മ പറഞ്ഞത്. മയിലുകള്‍ ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിനാലാണ് കൃഷ്ണന്‍ മയില്‍പീലി തലയില്‍ ചൂടിയിരുന്നതെന്നും ജസ്റ്റിസ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Top