കാബൂളില്‍ പൊലീസിന് നേരെ ചാവേറാക്രമണം; 40 മരണം

കാബൂള്‍: ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പൊലീസിനു നേരെയുണ്ടായ ചാവേറാക്രമണം നടന്നത് ആക്രമണത്തില്‍ മരണത്തിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ സിവിലിയന്‍മാരും ഉള്‍പ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞ ആഴ്ച കനേഡിയന്‍ എംബസിയുടെ സുരക്ഷാ ചുമതലയുള്ള നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും താലിബാന്‍ ചാവേറാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തിരുന്നു.മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പഗ്മാന്‍ ജില്ലയിലെ ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top