ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 43 മുസ്ലീങ്ങളെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഹിന്ദുമതത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഹിന്ദുത്വ സംഘടനകള്‍ ഘര്‍വാപസിയെന്ന പേരിലാണ് ന്യൂനപക്ഷ സമുദായങ്ങളെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വരുന്നതെന്നാണ് ആരോപണം.
യുപിയിലെ ഫൈസാബാദില്‍ അടുത്തിടെ നടന്ന രണ്ട് ഘര്‍വാപ്പസി ചടങ്ങുകളില്‍ ഒട്ടേറെ പേര്‍ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 23ന് നടന്ന ഘര്‍വാപസിയില്‍ 19 മുസ്ലീങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചത്.
മേയ് 20ന് നടന്ന ഘര്‍വാപസിയില്‍ മതംമാറിയത് 24 ന്യൂനപക്ഷ സമുദായക്കാരും.
ഫൈസാബാദിലെ ക്ഷേത്രത്തിലാണ് രണ്ട് ചടങ്ങുകളും നടന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുരേന്ദ്ര കുമാറാണ് മതംമാറ്റത്തിന് ആളുകളെ സജ്ജരാക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ യോഗി മുഖ്യമന്ത്രിയായതില്‍ പിന്നെ മതംമാറ്റല്‍ വളരെ എളുപ്പമായി. ഭയമില്ലാതെ ജീവിക്കാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ഇതോടെ അവരെ വിശ്വസിപ്പിക്കുക എന്നത് തനിക്കെളുപ്പമായതായി ഇയാള്‍ പറയുന്നു.
എന്നാല്‍ സ്വമനസാലെയാണ് ആളുകള്‍ മതം മാറുന്നതെന്നാണ് ആര്യസമാജ് മന്ദിറിലെ ഹിമാന്‍ഷു ത്രിപാഠിയുടെ വാദം. ഇതുവരേയും 100ല്‍ അധികം പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായാണ് ഹിമന്‍ഷു അവകാശപ്പെടുന്നത്.