കൊച്ചി:ന്യൂ ജനറേഷന്‍ കാലത്ത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പരസ്യം കൗതുകമാവുകയാണ്. കാലമൊരുപാട് മാറിയപ്പോള്‍ ടെക്‌നോളജിക്കനുസരിച്ച് പരസ്യങ്ങളും മാറി. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ ലോകത്ത് പുതുതലമുറ വൈറലാക്കുകയാണ് ഈ പഴയ കാല പരസ്യം. അതും പുല്ലുകാരി മോഡലായി ജ്വല്ലറിയുടെ പരസ്യം.
‘പുല്ലുകാരിയുടെ പുന്നാരമോക്കിത്തിരി പൊന്ന്’ എന്നായിരുന്നു പരസ്യവാചകം. മലയാളവര്‍ഷം 1147 കര്‍ക്കിടകം 22 ന് അതായത് 1972 ഓഗസ്റ്റ് 6 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍ിറെ പുറംകവറിലാണ് ഈ പരസ്യമുള്ളത്.
കോട്ടയത്തും എറണാകുളത്തുമായി ഉണ്ടായിരുന്ന കല്ലുപാലം ലാഡ്‌സ് ജ്വല്ലറിയുടെ പരസ്യമാണ് ഒരു തരി പൊന്നു പോലുമില്ലാതെ അക്കാലത്ത് പുറത്തിറങ്ങിയത്. മുണ്ടും ചട്ടയും ധരിച്ച് പുല്ലുമായി വരുന്ന ഒരു സ്ത്രീയാണ് പരസ്യചിത്രത്തിലുള്ളത്. ‘പുല്ലുകാരിയുടെ പുന്നാരമോക്കിത്തിരി പൊന്ന്’ എന്നുള്ള പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ,
‘ഒരു ദിവസം അമ്പതു പൈസ മിച്ചം വെക്കും. അങ്ങനെ മാസം പതിനഞ്ച് രൂപ ഉണ്ടാക്കും. അതില്‍ 10 രൂപ ഏന്‍ കല്ലുപാലം ലാഡിന്റെ ആഭരണചിട്ടിയില്‍ മുടക്കും. അല്ലാതെ ഏനെങ്ങനെ എന്റെ പൊന്നുമോക്കിത്തിരി പൊന്നുണ്ടാക്കും.’