പുലിമുരുകന്‍ സിഡിയ്ക്ക് അമ്പത് രൂപ; അഞ്ച് പേര്‍ അറസ്റ്റില്‍; കേരളത്തിനുപുറത്തെ മലയാളികള്‍ക്കിടയില്‍ വ്യാപക വില്‍പ്പന

തിരുവനന്തപുരം: ഇപ്പോഴും തിയ്യേറ്ററുകള്‍ നിറഞ്ഞോടുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ വ്യാജ സിഡികള്‍ വ്യാപകം. തമിഴ് നാട്ടിലും കേരളത്തിലോടുന്ന ട്രെയിനുകളിലുമാണ് അമ്പത് രൂപയ്ക്ക് സിഡികള്‍ വില്‍ക്കുന്നത്.

അതേ സമയം മോഹന്‍ലാല്‍ നായകനായ പുലിമുരുകന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ വ്യാജന്‍ പ്രചരിപ്പിച്ചവരെയാണ് പിടികൂടിയത്. ആന്റി പൈറസി സെല്‍ ആണ് അറസ്റ്റ് ചെയ്തത്. മങ്കട കോട്ടക്കല്‍ നൗഷീര്‍, ഷഫീക് പുല്ലാറ, വാളയാറിലെ നജിമൂദ്ദീന്‍ ചുള്ളിമാട്, പെരിന്തല്‍മണ്ണ സ്വദേശി ഫാസില്‍ കുന്നുംപള്ളി, ഷഫീക് എന്നിവരാണ് ആന്ററി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈബര്‍ ഡോം ഉള്‍പ്പെടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടും പുലിമുരുകന്‍ വ്യാജപതിപ്പ് പ്രചരിപ്പിക്കപ്പെടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.കേരളത്തില്‍ നിന്നും ചെന്നൈയിലെത്തുന്ന ട്രെയിനുകളില്‍ പുലിമുരുകന്‍ വ്യാജ സിഡി വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. 40 മുതല്‍ 50 രൂപാ വരെ വില ഈടാക്കിയാണ് സിഡി വില്‍പ്പന. ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്റെ റിലീസ്. റിലീസ് ചെയ്ത് ഒരു മാസത്തിനകം ചിത്രം 100 കോടി കളക്ഷനും നേടിയിരുന്നു. വിദേശ റിലീസിന് പിന്നാലെയാണ് സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്നത്.

25 കോടി മുതല്‍മുടക്കിയാണ് പുലിമുരുകന്‍ നിര്‍മ്മിച്ചത്. സോഫ്റ്റ് വെയര്‍ വഴി സൈബര്‍ ഡോം ചിത്രം എവിടെ നിന്നാണ് ഇന്റര്‍നെറ്റിലെത്തിയത് കണ്ടെത്തിയിരുന്നു. ശ്രീലങ്ക, ദുബായ് എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം അപ് ലോഡ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതിയെത്തുടര്‍ന്ന് സൈബര്‍ ഡോം ചിത്രം വിവിധ സൈറ്റുകളില്‍ നിന്നും നീക്കിയിരുന്നു.

Top