അഞ്ചു സിപിഎം എംഎൽഎമാർ ബിജെപിയിലേയ്ക്ക്; ഓപ്പറേഷൻ മോക്കുമായി അമിത് ഷാ; ലക്ഷ്യം കേരളത്തിൽ നിന്നു സിപിഎമ്മിനെ തുടച്ചു നീക്കൽ

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: മധ്യകേരളത്തിൽ നിന്നും മലബാറിൽ നിന്നുമായി അഞ്ചു സിപിഎം എംഎൽഎമാരെ പാർട്ടിയിലെത്തിക്കൊനൊരുങ്ങി ബിജെപിയുടെ മോക് കേരള പദ്ധതി. സിപിഎമ്മിനെ കേരളത്തിൽ നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മൂവ് സിപിഎം ഫ്രം കേരള എന്ന ലക്ഷ്യത്തോടെയാണ് മോക് പദ്ധതി ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്നു പ്രധാന നേതാക്കളെയും, ബിജെപിയ്ക്കു ശക്തി കുറഞ്ഞ മധ്യകേരളത്തിൽ നിന്നു എംഎൽഎമാരെയുമാണ് ഇപ്പോൾ നേതൃത്വം ലക്ഷ്യമിടുന്നത്. അഞ്ചു സിപിഎം എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കുന്നതിനുള്ള കരുക്കളും ബിജെപി ഇപ്പോൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെയും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘപരിവാർ സംഘടനകളുടെയും പിൻതുണ ഇതിനായി ബിജെപി സംസ്ഥാന നേതൃത്വം ഉറപ്പാക്കിയിട്ടുണ്ട്.
തൃശൂരിൽ സിപിഎം എംഎൽഎ അരുണനെ കുടുക്കിയതിനു സമാനമായ നീക്കങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ആരംഭിക്കുന്നതിനാണ് ഇപ്പോൾ ബിജെപി നീക്കം നടത്തുന്നത്. സംഘപരിവാർ സംഘടനകളുടെ പരിപാടിയിലേയ്ക്കു സിപിഎം എംഎൽഎമാരെ ക്ഷണിക്കുന്നതിനും, ഇത്തരത്തിൽ പരിപാടിയ്ക്കായി എത്തുന്ന എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുകയുമാണ് ഇപ്പോൾ ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി – ആർഎസ്എസ് സംഘ സംഘടനകളുടെ പരിപാടികൾ പങ്കെടുക്കുന്നത് വലിയ പാതകമാണെന്ന രീതിയിൽ സിപിഎം പ്രചരണം നടത്തുമ്പോൾ, പാർട്ടിയ്ക്കു ഇതിലൂടെ ജനങ്ങൾക്കിടയിൽ വളർച്ചയുണ്ടാക്കാനാവുമെന്നാണ് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നത്. ഇത്തരത്തിൽ പാർട്ടിയോടും സംഘ സംഘടനകളോടും സിപിഎമ്മിന്റെ അനുഭാവികൾക്കുള്ള അകൽച്ച ഒഴിവാക്കാൻ സാധിക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു.
ഇത്തരത്തിൽ സംഘ സംഘടനകൾ നടത്തുന്ന പരിപാടികളിലേയ്ക്കു സിപിഎം എംഎൽഎമാരെ നിരന്തരം വിളിക്കുന്നതിനും സംഘം പദ്ധതിയിടുന്നുണ്ട്. ഇത്തരത്തിൽ വിളിക്കുന്ന പരിപാടികളിൽ ഒരിടത്തു പോലും ആദ്യം സംഘത്തിന്റെ പരിപാടിയാണെന്നു എംഎൽഎമാരോടു വ്യക്തമാക്കില്ല. എംഎൽഎമാർ എത്തി പരിപാടിയിൽ പങ്കെടുത്ത ശേഷം മാത്രമേ, ഇത് ചതിയാണെന്നും, സംഘത്തിന്റെ പരിപാടിയാണെന്നും മനസിലാക്കാവൂ. ഇത്തരത്തിൽ നിരന്തരം എംഎൽഎമാരെ കെണിയിൽ കുടുക്കുന്നതിനാണ് ആർഎസ്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അഞ്ചു സിപിഎം എംഎൽഎമാരെ ഈ രീതിയിൽ ബിജെപി ക്യാംപിൽ എത്തിക്കുന്നതിനാണ് നീക്കം. പാർ്ട്ടിയുടെ ആഭ്യന്തരകലാപത്തിൽപ്പെട്ടിരിക്കുന്ന എംഎൽഎമാരെ, തങ്ങളുടെ പരിപാടികൾക്കു നിരന്തരം ക്ഷണിച്ച ശേഷം ഇവർക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി ഉറപ്പാക്കുകയാണ് നീക്കം. ഇതിലൂടെ ഇവരെ ബിജെപി ക്യാംപിൽ എത്തിക്കാമെന്നും സംഘം കണക്കു കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top