കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 5 ഭീകരരെ ഇന്ത്യന്‍ സൈന്യം കൊന്നു

ജമ്മു: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് സേന വധിച്ചത്.വ്യാഴാഴ്ച രാത്രിമുതല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടി സുരക്ഷാസൈന്യം തിരച്ചില്‍ നടത്തി വരികയാണ്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ഗ്രനേഡുകളും എകെ 47 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ ആണെന്ന് സംശയമുണ്ട്. എന്നാല്‍ നിയന്ത്രണ രേഖയിലുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണവും നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് കരുതുന്നതെന്നും പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍. എന്‍. ജോഷി അറിയിച്ചു. അതിനിടെ പൂഞ്ച് ജില്ലയിലുണ്ടായ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനികന് പരിക്കേറ്റു.

Top