പൊന്നാനി: പൊന്നാനിയിലെ മത പരിവര്‍ത്തന കേന്ദ്രമായ മൗലത്തുല്‍ ഇസ്ലാം സഭയില്‍ അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു. കാസര്‍ഗോഡ് നിന്ന് മതം മാറാന്‍ വന്ന യുവതിയുടെ അഞ്ചര വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പൊന്നാനി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കാസര്‍കോട് സ്വദേശികളായ കുടുംബം ഒരാഴ്ച മുന്‍പാണ് പൊന്നാനിയില്‍ മതപരിവര്‍ത്തനത്തിനായെത്തുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുള്‍പ്പെട്ട സംഘമാണ് മൗനത്തുല്‍ ഇസ്ലാം സഭയിലെത്തിയത്. ഇവിടെ സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകം പാര്‍പ്പിച്ചാണ് മതപഠനം നടത്തിയിരുന്നത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അച്ഛനെ കാണാനായി പുരുഷന്‍മാര്‍ താമസിക്കുന്ന ബ്ലോക്കിലേക്ക് പോയപ്പോഴായിരുന്നു പീഡനം. അമ്മയ്ക്ക് അടുത്തേക്ക് തിരിച്ചെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പീഡനത്തിന് പിന്നില്‍ അന്തേവാസിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
വീട്ടുകാരുടെ പരാതിയില്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാമെന്നതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയില്‍ പരിശോധ നടത്താനാണ് പൊലീസിന്റെ നീക്കം. മതപരിവര്‍ത്തന കേന്ദ്രത്തിലെ അന്തേവാസികളോടും ജീവനക്കാരോടും തിരിച്ചറിയല്‍ പരേഡിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ മൗനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല.