സ്‌പോട്‌സ് ഡെസ്‌ക്
കാൺപൂർ: ന്യൂസിലാൻഡിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 197 റൺസിന്റെ വമ്പൻ വിജയം. രണ്ടാം ഇന്നിംഗ്‌സിൽ കിവിസിന്റെ ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. കിവികൾക്ക് വേണ്ടി ലുക്ക് റോഞ്ചി ( 80), സാനിറ്റർ (71) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. അശ്വിന് പുറമേ ഷമി രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. റോസ് ടയ്‌ലർ റൺ ഔട്ടായി. ഇന്ത്യയുടെ 500മത് ടെസ്റ്റ് മത്സരമായിരുന്നുയിത്.
സ്‌കോർ: ഇന്ത്യ 318 & 377/5 ഡിക്ലയേർഡ്; ന്യൂസിലാൻഡ് 262 & 236.
നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ജഡേജ അഞ്ചു വിക്കറ്റ് നേടിയിരുന്നു. ജഡേജയുടെ ബൌളിംഗ് മികവിൽ ഇന്ത്യയ്ക്ക് 56 റൺസിന്റെ നിർണ്ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡും നേടി. രണ്ടാം ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടിയ ജഡേജയുടെ മികവിലാണ് ഇന്ത്യയുടെ ലീഡ് 400 കടന്നത്.