ഇന്ത്യ നിരോധിച്ച നോട്ടുകൾ ദക്ഷിണാഫ്രിക്കയില്‍ പ്രചാരണ ബോര്‍ഡുകളാകും

നിരോധിച്ച നോട്ടുകൾ കൊണ്ട് നമ്മുടെ രാജ്യത്തിന് യാതൊരു ആവശ്യവുമില്ല, എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ നിരോധിച്ച നോട്ടുകൾക്ക് വലിയ ഡിമാന്‍റാണ്. പക്ഷെ, കടൽ കടന്ന് നോട്ടുകൾ അങ്ങ് ആഫ്രിക്കയിൽ എത്തുമ്പോൾ രൂപവും ഭാവവും മാറും എന്നുമാത്രം. ഒറ്റ രാത്രികൊണ്ട് വെറും കടലാസുകളായി മാറിയ 500 ന്‍റെയും 1000 ന്‍റെയും നോട്ടുകൾ. അവ നിരോധിക്കും മുമ്പ് തന്നെ റിസർവ് ബാങ്കും കണ്ണൂർ വളപ്പട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡുമായി രഹസ്യമായി കരാറിലേർപ്പെട്ടിരുന്നു. ഹാർഡ് ബോർഡുകളും സോഫ്റ്റ് ബോർ‍ഡുകളുമാക്കാൻ തിരുവനന്തപുരത്തെ റിസർവ് ബാങ്ക് മേഖലാ ഓഫീസിൽ നിന്ന് അരിഞ്ഞുനുറുക്കിയ നിലയിൽ 800 ടൺ പഴയ നോട്ടുകൾ ഇവിടേക്കെത്തി. ഇങ്ങനെ ബോ‍ർഡുകളായി മാറിയ നമ്മുടെ പഴയ നോട്ടുകൾ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. കൂടുതൽ ആവശ്യം ദക്ഷിണാഫ്രിക്കയ്ക്ക്. 2019 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ പ്രചരണ ബോർഡുകൾക്കായാണ് അവ മാറുന്നത്. നിരോധിച്ച നോട്ടുകൾ കത്തിച്ചു കളയാനാണ് ആദ്യം റിസർവ് ബാങ്ക് തീരുമാനിച്ചത്. എന്നാൽ അവ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

Top