പതിനേഴ് കോടിയുടെ സാരിയും 90കോടിയുടെ ആഭരണങ്ങളും അണിഞ്ഞ് വധു; 38 ഏക്കറിലെ വിവാഹ വേദിയിലേക്ക് എത്തിയത് അമ്പതിനായിരം പേര്‍; ജനങ്ങള്‍ പട്ടിണികിടക്കുന്ന നാട്ടില്‍ ബിജെപി നോതാവിന്റെ മകളുടെ കല്ല്യാണത്തിന് പൊടിച്ചത് 500 കോടി

കര്‍ണ്ണാടകയിലെ ബിജെപി നേതാവും ഖനിരാജാവുമായ ഗാലി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ കല്ല്യാണം അന്താരാഷ്ട മധ്യമങ്ങളിലും ചര്‍ച്ചയാകുന്നു. ഇന്ത്യയില്‍ കള്ളപ്പണ വേട്ടനടക്കുന്നതിനിടയിലാണ് ആര്‍ഭാട കല്ല്യാണമെന്നതാണ് പ്രത്യേകത.

മുന്‍ മന്ത്രി. ഈ വിശേഷങ്ങള്‍ക്ക് അപ്പുറത്തേക്ക് ജനാര്‍ദന റെഡ്ഡി മാറുകയാണ്. സാമ്പത്തിക നിയന്ത്രങ്ങള്‍ക്കിടയിലും ഒരു കുറവും വരുത്താതെ മകളുടെ വിവാഹം. 500 കോടി രൂപയാണ് മകള്‍ ബ്രാഹ്മണിയുടെ വിവാഹത്തിന് റെഡ്ഡ് ചെലവാക്കിയത്. റെഡ്ഡിയുടെ മകളുടെ കഴുത്തില്‍ വ്യവസായ പ്രമുഖന്‍ രാജീവ് റെഡ്ഡി മിന്നുചാര്‍ത്തിയത് ലോക മാദ്ധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ബ്രഹമാണ്ഡ വിവാഹ വിശേഷങ്ങള്‍ അങ്ങനെ ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ചയാകുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലസ് ഗ്രൗണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയില്‍ ഒരുക്കിയ സെറ്റിലാണു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. എല്‍സിഡി സിക്രീനോടുകൂടിയ വിവാഹക്ഷണക്കത്തു പുറത്തിറങ്ങിയതു മുതല്‍ വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ 36 ഏക്കറിലാണ് വമ്പന്‍ വിവാഹവേദി പടുത്തുയര്‍ത്തിയത്. വിവാഹത്തിന് ബ്രാഹ്മണി അണിഞ്ഞത് പതിനേഴു കോടിയുടെ സാരിയും 90 കോടിയുടെ ആഭരണവുമാണമായിരുന്നു. ഹംപിയിലെ വിജയവിട്ടാല ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ മണ്ഡപം ഒരുക്കുന്നത്.

വൈദേശിക കലാരൂപങ്ങളടക്കം അണിനിരന്ന ഘോഷയാത്രയും 90 വിഭവങ്ങളടങ്ങിയ ഗംഭീരസദ്യയും സദ്യകഴിഞ്ഞിറങ്ങിയവര്‍ക്കെല്ലാം സമ്മാനപ്പൊതിയും…..അങ്ങനെ പോയി വിവാഹ വിശേഷങ്ങള്‍. കേന്ദ്രസര്‍ക്കാറിന്റെ കള്ളപ്പണവേട്ട കണക്കിലെടുത്ത് വിവാഹമാമാങ്കത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ബിജെപി. ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയടക്കമുള്ള നേതാക്കള്‍ ചടങ്ങിനെത്തി.

വിജയനഗരസാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയിലൊരുക്കിയ വിവാഹവേദിയില്‍ ജനാര്‍ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ കഴുത്തില്‍ ഹൈദരാബാദിലെ വ്യവസായിയുടെ മകന്‍ രാജീവ് റെഡ്ഡിയാണ് മിന്നുചാര്‍ത്തിയത്. ഘോഷയാത്രയുടെ അകമ്പടിയോടെ, കുതിരകള്‍വലിക്കുന്ന രഥത്തിലാണ് വധൂവരന്മാര്‍ വേദിയിലേക്കെത്തിയത്. ബ്രസീലിയന്‍ കലാകാരന്മാരുടെ സാംബനൃത്തം അടക്കം വിവിധ കലാരൂപങ്ങളാണ് ഘോഷയാത്രയിലുണ്ടായിരുന്നത്. പാലസ് ഗ്രൗണ്ടിലേക്ക് റെഡ്ഡിയും കുടുംബവും എത്തിയത് റോള്‍സ് റോയ്സ് കാറില്‍. ഗവര്‍ണര്‍ വാജുഭായ് വാല, ബിജെപി. നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ശോഭ കരന്തലജെ, ബസവരാജ് ബൊമ്മെ, മുരുകേഷ് നിറാനി, രേണുകാചാര്യ, ആര്‍എസ്എസ്. നേതാവ് പ്രഭാകര്‍ ഭട്ട് തുടങ്ങി വന്‍നിരതന്നെ വിവാഹത്തിനെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര എന്നിവര്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.

വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാന്‍ എയര്‍ഹോസ്റ്റസുമാരെയാണ് നിയോഗിച്ചത്. വിവാഹവേദിക്കുപുറത്ത് ബെല്ലാരിയിലെ പരമ്പരാഗത ഗ്രാമത്തിന്റെ മാതൃക നിര്‍മ്മിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള അഞ്ചുദിവസത്തെ ആഘോഷങ്ങള്‍ക്ക് ഞായാറാഴ്ചയാണ് തുടക്കംകുറിച്ചത്. സ്വത്തുക്കള്‍ വിറ്റാണ് വിവാഹച്ചെലവിനു പണം സ്വരൂപിച്ചതെന്നും ഇതേക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാമെന്നും ജനാര്‍ദന റെഡ്ഡി പറയുന്നു. വിവാഹത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം ബിജെപി. കേന്ദ്രനേതൃത്വം നല്‍കിയിട്ടില്ലെന്ന് ബി.എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ചു.

വി.വി.ഐ.പികളായ അതിഥികള്‍ക്ക് വന്നിറങ്ങാന്‍ പതിനഞ്ചു ഹെലിപാഡുകളാണ് ജനാര്‍ദന റെഡ്ഡി തയ്യാറാക്കിയിരുന്നത്. ഇതെല്ലാം നിറഞ്ഞു. അമ്പതിനായിരം പേരാണ് ചടങ്ങിനെത്തിയത്. തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ നിന്നുള്ള എട്ടു പ്രധാന പൂജാരിമാരാണ് വിവാഹത്തിന്റെ കാര്‍മികത്വം വഹിച്ചത്. ഹമ്പി സ്മാരകവും ബെല്ലാരിയിലെ ഗ്രാമമായ കൗള്‍ ബസാറും റെഡ്ഡി പഠിച്ച സ്‌കൂളുമെല്ലാം വേദിയില്‍ പുനരാവിഷ്‌കരിച്ചു. ബെല്ലാരിയിലെ പരമ്പരാഗത ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഭക്ഷണശാല ഒരുക്കിയത്. ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേദി തയ്യാറാക്കിയതിനു പിന്നിലും ബോളിവുഡിലെ പ്രമുഖരായ കലാസംവിധായകരാണ്.

ഹംപിയിലെ വിജയവിട്ടാല ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ മണ്ഡപം ഒരുക്കിയത്. ആനകളും കുതിരകളും രഥങ്ങളുമൊക്കെ അണിനിരക്കുന്ന വമ്പിച്ച വിവാഹത്തിനാണ് ഇന്ന് ബംഗളൂരു സാക്ഷ്യം വഹിച്ചത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന സല്‍ക്കാരത്തോടെയാണു വിവാഹാഘോഷങ്ങള്‍ സമാപിക്കുന്നത്.
https://youtu.be/uDoZr2ldMoI

Top