മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് പരിക്കേറ്റത്. ജുഹുവിലെ കിഷോര്‍ കുമാര്‍ ഗാര്‍ഡനിലുള്ള കെട്ടിടത്തിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തുള്ള കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 8 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമനാസേന സ്ഥലത്തെത്തി തീ അണച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ പലരെയും തിരിച്ചറിയാന്‍ സാധിച്ചില്ല.
Tags: 6 killed in mumbai