മക്ക:തീർഥാടന കേന്ദ്രമായ മക്കയിൽ ക്രെയിൻ പൊട്ടിവീണ് അൻപതിലേറെ ഹജ് തീർഥാടകർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ക്അബയ്ക്ക് സമീപമാണ് അപകടം.അൽ അറേബ്യയിലെ ഗ്രാൻഡ് മോസ്ക്കിനു മുകളിൽ മസ്ജിദുല്‍ ഹറാം വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണാണ് ദുരന്തം. 150ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
സൗദി സിവിൽ ഡിഫൻസ് അതോറിട്ടി ട്വിറ്ററിലൂടെ ദുരന്തം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ സിവില്‍ ഡിഫന്‍സ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.ഈ മാസം അവസാനം ഹജ്ജ് തീർത്ഥാടനം തുടങ്ങാനിരിക്കെയാണ് ലോകത്തെ നടുക്കിയ സംഭവം. ദശലക്ഷക്കണക്കിനുള്ള തീർത്ഥാടകരെ സ്വീകരിയ്ക്കാൻ സൗദി അധികാരികൾ തയ്യാറെടുക്കുകയായിരുന്നു. ഗ്രാൻഡ് മോസ്ക്കിന്റെ നവീകരണം നടക്കുന്നതിനാൽ കഴിഞ്ഞ വർഷം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നു.