ഡി.ഐ.എച്ച് ന്യുസ്
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു.ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും വധിച്ചു.ഇന്നലെ രാവിലെ നടന്ന പാക് ആക്രമണത്തില്‍ ബിഎസ്എഫ് ജവാനു ഗുരുതരമായി പരിക്കേറ്റിരുന്നു. കോണ്‍സ്റ്റബിള്‍ ഗുര്‍ണാം സിംഗിനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ജമ്മു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാക്കിസ്‌ഥാന്റെ അതിര്‍ത്തി രക്ഷാ സേനയായ പാക്കിസ്‌ഥാന്‍ റേഞ്ചേഴ്സിലെ ഏഴു ഭടന്‍മാരാണു കൊല്ലപ്പെട്ടത്.
അഞ്ച് പാക് റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടതായി ഒരു പാക് മാധ്യമം വെളിപ്പെടുത്തിയതായി ബിഎസ്എഫ് അറിയിച്ചു. എന്നാല്‍, പിന്നീട് പാക് മാധ്യമങ്ങള്‍ ഇതു നിഷേധിച്ചു. തങ്ങളുടെ പക്ഷത്തു ആള്‍നാശമില്ലെന്നാണ് പാക് നിലപാട്. കഠുവ സെക്ടറിലെ ഹിരാനഗറിലെ പോസ്റ്റുകള്‍ക്കു നേരേ ഇന്നലെ രാവിലെ 9.45 നാണ് വെടിവയ്പുണ്ടായതെന്നു ബിഎസ്എഫ് ഓഫീസര്‍ അറിയിച്ചു. ബിഎസ്എഫ് ജവാന്മാര്‍ ശക്‌തമായി തിരിച്ചടിച്ചതായും 15 മിനിറ്റോളം ആക്രമണം നീണ്ടുനിന്നതായും അദ്ദേഹം പറഞ്ഞു. ഓട്ടോമാറ്റിക് തോക്കുകളും 82 എംഎം മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് പാക്കിസ്‌ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചത്. നിയന്ത്രണ രേഖയിലെ രജൗരി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ ഇന്നലെ ഉച്ചയ്ക്കു
Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!
12.40ന് പാക് സൈന്യം ആക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം കനത്ത പ്രത്യാക്രമണം നടത്തി. നിയന്ത്രണരേഖയിലൂടെയുള്ള വന്‍ നുഴഞ്ഞുകയറ്റശ്രമം ബിഎസ്എഫ് തടഞ്ഞതിനു പിറ്റേന്നാണ് പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിനുശേഷം പാക്കിസ്‌ഥാന്‍ മുപ്പതിലധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഈയാഴ്ച ഇതു രണ്ടാംതവണയാണ് കഠുവ, രജൗരി ജില്ലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘമുണ്ടാകുന്നത്. ബിംബര്‍ ഗലി സെക്ടറിലും കഴിഞ്ഞദിവസം പാക് വെടിവയ്പുണ്ടായി.
പഞ്ചാബ് പ്രവിശ്യയിലെ ഷകാര്‍ഗഡില്‍ ഇന്നലെ ഇന്ത്യ–പാക് വെടിവയ്പുണ്ടായതായി പാക്കിസ്‌ഥാന്‍ സൈന്യം അറിയിച്ചു. ഒമ്പതിനാരംഭിച്ച വെടിവയ്പ് അരമണിക്കൂര്‍ നീണ്ടുനിന്നെന്നും ആളപായമില്ലെന്നും പാക് സൈന്യം വ്യക്‌തമാക്കി.
വടക്കന്‍ കാഷ്മീരിലെ ബാരാമുള്ളയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന സംശയത്തെത്തുടര്‍ന്നു തെരച്ചില്‍ ശക്‌തമാക്കി. ഈയാഴ്ച ഇതു രണ്ടാം തവണയാണ് ബാരാമുള്ളയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. തിങ്കളാഴ്ച പോലീസും സുരക്ഷാ സൈന്യവും നേരത്തെ നടത്തിയ തെരച്ചില്‍ 44 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചൈന, പാക്കിസ്‌ഥാന്‍ എന്നീ രാജ്യങ്ങളുടെ പതാകയും പെട്രോള്‍ ബോംബും ലഷ്കര്‍ ഇ തോയിബ, ജെയ്ഷെ മുഹമ്മദ് സംഘടനകളുടെ ലെറ്റര്‍ഹെഡും കണ്ടെടുത്തിരുന്നു.
ഇതിനിടെ, നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. നിരവധി ആയുധങ്ങളും പടക്കോപ്പുകളുമായാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. അതിര്‍ത്തികടക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം ഫലപ്രദമായി നേരിട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.