ലഖ്‌നൗ: കയ്യിൽനിന്നു പണം മുടക്കിയും ഓക്സിജൻ എത്തിച്ച് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഡോ.കഫീലിന് കിട്ടിയത് മുൾക്കിരീടം.ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ 71 കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ് ആണ് വീണ്ടും വിവാദത്തില്‍ ആയിരിക്കുന്നത് . ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പകരം ഓക്‌സിജന്‍ എത്തിച്ച ഡോ. കസീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തു. ശിശുരോഗ വിഭാഗം തലവനാണ് ഡോ. കസീല്‍ ഖാന്‍. ഇദ്ദേഹം സ്വന്തം പണം മുടക്കി ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നു. ശ്വാസം കിട്ടാതെയും രോഗം മൂർച്ഛിച്ചും കൺമുന്നിൽ കുട്ടികൾ പിടഞ്ഞു മരിക്കുകയാണെന്നു ഡോ. കഫീൽ ഖാൻ നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്നാൽ, മനസ്സാന്നിധ്യം കൈവിടാതെ കുരുന്നുജീവനുകൾ കാക്കാനുള്ള മാർഗം തിരയുകയായിരുന്നു ഈ യുവ ഡോക്‌ടർ.
ഓക്‌സിജൻ കിട്ടാതെ പിഞ്ചുകുട്ടികൾ മരണവെപ്രാളമെടുക്കുന്നതു കണ്ടുനിൽക്കാനാവാതെ അദ്ദേഹം സ്വന്തം കാറെടുത്തു സുഹൃത്തിന്റെ ക്ലിനിക്കിലേക്കു പാഞ്ഞു. അവിടെയുണ്ടായിരുന്ന മൂന്ന് ഓക്‌സിജൻ സിലിണ്ടറുകളുമായാണു ഡോക്‌ടർ ഖാൻ മടങ്ങിയെത്തിയത്. ഇതിനായി സ്വന്തം പോക്കറ്റിൽനിന്നു 10,000 രൂപ ചെലവഴിക്കാനും അദ്ദേഹം മടിച്ചില്ല. ഡോക്‌ടറുടെ സമയോചിത പ്രവർത്തനം ഇല്ലായിരുന്നെങ്കിൽ കുറെ പിഞ്ചുജീവനുകൾകൂടി പൊലിയുമായിരുന്നെന്നു പറയുന്ന രക്ഷിതാക്കൾക്ക് ഡോക്‌ടറോടുള്ള കടപ്പാടു വിലമതിക്കാനാവാത്തതാണ്. ഡോക്‌ടറുടെ മഹാസേവനത്തിന്റെ വാർത്ത പരന്നതോടെ രാജ്യമെമ്പാടുംനിന്ന് അദ്ദേഹത്തെ തേടി അഭിനന്ദനങ്ങളെത്തി. എന്നാൽ, ഇതിനു പിന്നാലെ അദ്ദേഹത്തെ കാത്തിരുന്നത് അധികൃതരുടെ പ്രതികാര നടപടിയായിരുന്നു. ഗോരഖ്‌പുർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരന്തം ഇത്രയേറെ പ്രാധാന്യം നേടിയതിനു കാരണം ഡോക്‌ടറുടെ പ്രതികരണമാണെന്നാണു സർക്കാർ കരുതുന്നത്. ഡോ. കഫീൽ ഖാനെ ആശുപത്രിയിലെ ചികിൽസാചുമതലകളിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെയുണ്ടായ നടപടി ഡോ. കഫീലിനെതിരായ പ്രതികാര നടപടിയാണെന്നു വിമർശനമുയർന്നു. ഡോക്‌ടറുടെ വെളിപ്പെടുത്തലുകൾ സർക്കാരിനു തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് ശിശുരോഗവിഭാഗം തലവനായ ഡോ. കഫീൽ ഖാനെ ചികിൽസാ ചുമതലകളിൽനിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പോയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കാൻ ഡോക്‌ടർ തയാറായില്ല.മസ്തിഷ്‌കജ്വരത്തിന് ചികിത്സയിലായിരുന്ന 71 കുട്ടികളാണ് ഒരാഴ്ചയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.
അതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിദ്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് യോഗി വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയ്‌ക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. അടിയന്തര സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ യുപിയില്‍ എത്തിയിട്ടുണ്ട്. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ധാരാളം കുട്ടികള്‍ മരിച്ചു വീഴുന്നത് കണ്ടയാളാണ് താന്‍. ഇനിയും അത് അനുവദിക്കില്ല. ബിആര്‍ഡി ആശുപത്രിയിലേക്ക് തന്റെ നാലാമത്തെ സന്ദര്‍ശനമാണ് ഇതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കൂട്ടമരണത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ ആശുപത്രിയില്‍ വന്ന് കാര്യങ്ങള്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഏഴ് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 71 ആയി. യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്‌സഭാ എംപിയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയാണ് കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ദുരന്ത കാരണം. ഓക്‌സിജന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 70 ലക്ഷം രൂപ കുടിശിഖ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനി വിതരണം നിര്‍ത്തിയത്.