![](https://dailyindianherald.com/wp-content/uploads/2016/02/heat.jpg)
ക്രൈം ഡെസ്ക്
ആഗ്ര: ഒൻപതുകാരിയായ പെൺകുട്ടിയെ ക്ലാസ് മുറിയിൽ നിന്നു വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ 72 കാരനായ സ്കൂൾ പ്രിൻസിപ്പൾക്കെതിരെ കേസെടുത്തു. ഗുർഗാണിലെ അശോക് വിഹാർ ആർസാ പബ്ലിക്ക് സ്കൂളിന്റെ ഡയറക്ടർ ആൻഡ് പ്രിൻസിപ്പളിനെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നു മടങ്ങിയെത്തിയപ്പോൾ തന്നെ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സ്കൂളിലേയ്ക്കു പോകണമെന്നു നിർദേശം നൽകിയപ്പോൾ കഴിഞ്ഞ ദിവസം കുട്ടി കരയുകയും, അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കുട്ടിയെ ചൈൽഡ് കൗൺസിലർമാരെ കാണിച്ചു കൗൺസിലിങ്ങിനു വിധേയമാക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്നു ബന്ധുക്കൾ കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കി. ഇപ്പോഴാണ് സ്കൂളിൽ നടന്ന ഞെട്ടിക്കുന്ന പീഡനത്തിന്റെ വിവരങ്ങൾ ബന്ധുക്കൾക്കു ലഭിച്ചത്. തുടർന്നു ഇവർ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫെൻസസ് ആക്ട് പ്രകാരം കേസെടുത്തു.
കുട്ടിയുടെ മൊഴി പ്രകാരം കുട്ടിയെ ലഞ്ച് സമയത്താണ് പീഡനം നടന്നത്. കുട്ടി ഭക്ഷണം കഴിഞ്ഞ ശേഷം ക്ലാസിൽ വിശ്രമിക്കുമ്പോൾ പ്രിൻസിപ്പൽ എത്തി സ്വന്തം മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നു കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി. പിന്നീട് കുട്ടിയെ ക്ലാസിലേയ്ക്കു കൊണ്ടു വിട്ടതുമില്ല. ക്ലാസ് അവസാനിച്ച ശേഷം കുട്ടിയെ പുറത്തു വിടുകയായിരുന്നു. ഇതേ തുടർന്നാണ് കുട്ടി ഭയന്നത്.