തൃശൂര്‍: കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഇനി ദേശിയ രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കല്‍ കൂടി കേരളത്തിലേയ്ക്ക് ആന്റണിയെത്തുമോ….ആ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇനിയില്ലെന്ന് എകെ ആന്റണി വ്യകതമാക്കി. ചരിത്രപരമായ മണ്ടത്തരത്തിന് ഇനിയില്ല. ഓരോത്തരുത്തര്‍ക്കും അവരുടേതായ സ്ഥാനമുണ്ടെന്നും ആന്റണി തൃശൂരില്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപി മൂന്നാം ശക്തിയാകുമെന്നത് മോദിയുടെ സ്വപ്നം മാത്രമാണ്. ആദ്യത്തെ രണ്ടു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി ഒന്നും ചെയ്തിട്ടില്ല. കേരളത്തിലെ ഭരണം പിടിക്കാനുള്ള മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. മഞ്ചേശ്വരം പോലുള്ള ചില മണ്ഡലങ്ങളില്‍ ബിജെപി മുഖ്യ എതിരാളികളാണ്. നിലവിലെ സാഹചര്യങ്ങളില്‍ യുഡിഎഫിനാണ് തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കമമെന്നും ആന്റണി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ആര്‍എസ്എസ് ഫാസിസ്റ്റ് നയങ്ങളെ ശക്തമായി നേരിടാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ. രാജ്യത്തെ സാമ്പത്തിക നില കുത്തഴിഞ്ഞ നിലയില്‍. കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപി ആര്‍എസ്എസ് ശ്രമം. റബര്‍ കര്‍ഷകരുടെ വിഷയത്തില്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെന്നും എണ്ണവിലയിടിവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.