ഉജ്ജയ്ന്‍: മധ്യപ്രദേശിലെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഏഴുപേര്‍ ഇടിമിന്നലേറ്റു മരിച്ചു. ഉജ്ജയിനിലെ ഉന്‍ദാസ പ്രദേശത്തായിരുന്നു അപകടം. അപകടത്തില്‍ 80 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന കുംഭമേള വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള സംഘടിപ്പിക്കുന്നത്.