മിസൂറി: ചീറ്റപ്പുലി ഒറ്റത്തവണ പ്രസവിച്ചത് റെക്കോര്‍ഡ് കുട്ടികളെ. യു എസ്സിനടുത്തുള്ള മിസൂറിയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് ഒരു ചീറ്റപ്പുലി എട്ട് കുട്ടികളെ ഒറ്റപ്രസവത്തില്‍ ജന്മം നല്‍കി റെക്കോര്‍ഡിട്ടത്. സാധാരണയായി ഒന്ന് മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കാറുള്ളത്. എന്നാല്‍ ഇത്രയും കുട്ടികളെ ജന്മം നല്‍കിയത് റെക്കോര്‍ഡാണെന്നാണ് മൃഗശാല അധികൃതരുടെ അവകാശ വാദം. മൂന്ന് ആണ്‍കുട്ടികള്‍ക്കും അഞ്ച് പെണ്‍കുട്ടികള്‍ക്കുമാണ് ഈ ചീറ്റപ്പുലി ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു. ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത ശാസ്ത്ര ലോകത്തേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലോകത്തില്‍ ചീറ്റപ്പുലികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് അനുഭവപ്പെടുന്നതായാണ് അടുത്തിടെ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഇവയുടെ എണ്ണത്തില്‍ 53 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ചീറ്റപ്പുലി ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയത് റെക്കോര്‍ഡ് കുട്ടികളെ; അത്ഭുതമെന്ന് ശാസ്ത്ര ലോകം
Tags: 8 cubs