രാജ്യത്തെ ജയിലുകളില്‍ അടയ്ക്കപ്പെടുന്നതില്‍ കൂടുതല്‍ പേരും മുസ്ലീങ്ങളും ദലിതരും ആണെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ വ്യക്തമായ ഒരു കണക്ക് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നല്‍കിയത്. 2015ല്‍ മാത്രം രാജ്യത്തുടനീളം 81,000 ത്തിലേറെ മുസ്ലിംകളെ ജയിലില്‍ അടച്ചതായി സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
നിരപരാധികളായ മുസ്ലിംകള്‍ വിവിധ ജയിലുകളില്‍ കഴിയുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി ഹാന്‍സ്രാജ് ഗംഗാറാം അഹിര്‍ ആണ് ഇക്കാര്യം സഭയെ അറിയിച്ചത്. ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരും തടവുകാരുമാണ് ജയിലുകളിലുള്ളത്. 2015 അവസാനം വരെ 81, 306 മുസ്ലിംകള്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്-മന്ത്രി പറഞ്ഞു. മുസ്ലിംകളെ പീഡിപ്പിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പീഡനത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി