ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവുനായ കടിച്ചു കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു. ചരുവിള സ്വദേശി കുഞ്ഞുകൃഷ്ണനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് പുറത്ത് പോയതായിരുന്നു കുഞ്ഞുകൃഷ്ണന്‍. രാത്രി ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനും തോളിനും മാരകമായി മുറിവേറ്റിട്ടുണ്ട്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top