8,600 കോടി ഡോളറില്‍ കെട്ടിട സമുച്ചയം; അഞ്ച് ലോക റെക്കോര്‍ഡുകള്‍ മറികടന്ന് ദുബായിയിലെ പുതിയ കെട്ടിടം

dubaiദുബായ്: അഞ്ച് ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ദുബായില്‍ ഒരുങ്ങുന്നത് കൂറ്റന്‍ കെട്ടിട സമുച്ചയം.
ദുബായ് ആസ്ഥാനമായ മെയ്ഡന്‍ ഗ്രൂപ്പിന്റെ മെയ്ഡന്‍ വണ്‍ എന്ന ചില്ലറ വ്യാപാരവിശ്രമപാര്‍പ്പിട സമുച്ചയം 2020ല്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ച് ലോക റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കും.
ലോകത്തെ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ ടവറാണ് കെട്ടിട സമുച്ചയത്തിലെ ഒരു പ്രത്യേകത. 711 മീറ്ററാണ് റസിഡന്‍ഷ്യല്‍ ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റും മെയ്ഡന്‍ വണ്ണില്‍ തന്നെയാണ് ഒരുങ്ങുന്നത്. 675 മീറ്റര്‍ ഉയരത്തിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ടവറിലുള്ള മറ്റൊരു വിസ്മയം ലോകത്തിലെ ഏറ്റവും വലിയ ഡാന്‍സിംഗ് ഫ് ളോറാണ്. 420 മീറ്ററാണ് ഫൗണ്ടേഷന്റെ വലിപ്പം.
വിസ്മയങ്ങള്‍ തീര്‍ന്നില്ല. ദുബായിലെ ആകാശ നടത്തക്കാര്‍ക്കായി ഒരു വിസ്മയം കാത്തിരിപ്പുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്‍ഡോര്‍ സ്‌കൈ സ്ലോപ്പും മെയ്ഡന്‍ വണ്ണില്‍ തന്നെയാണ് ഒരുങ്ങുന്നത്. 1.2 കിലോമീറ്റര്‍ നീളവും 180 മീറ്റര്‍ ഉയരത്തിലുമാണ് സ്‌കൈ സ്ലോപ്പ്. 5,40,000 ചതുരശ്ര മീറ്ററിലാണ് ഈ ആഡംബര മാള്‍ ഒരുങ്ങുന്നത്. ആകെ 652 സ്റ്റോറുകള്‍ മാളില്‍ ഉള്‍ക്കൊള്ളും. 78,300 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുങ്ങും. ഒപ്പം, 25,000 ചതുരശ്ര മീറ്ററില്‍ ഒരു ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്ററും 8,000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയും ഒരുക്കുന്നുണ്ട്. 8,600 കോടി ഡോളറാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

Top