രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 മരണം

രാജസ്ഥാന്‍: വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. വിവാഹസംഘത്തിലെ വരന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉജ്ജയിനിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ കോട്ടയില്‍ ഇന്ന് രാവിലെ എട്ടരയ്ക്കാണ് അപകടം. ഛോട്ടി പുലിയ പാലത്തില്‍ നിന്ന് കാര്‍ ചമ്പാല്‍ നദിയിലേക്ക് മറിയുകയായിരുന്നു.

ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ നദിയില്‍ നിന്ന് പുറത്തെടുത്തത്. വിവാഹസംഘത്തിനൊപ്പമുണ്ടായിരുന്ന ബസ് ആദ്യം മുന്‍പേ പുറപ്പെട്ടിരുന്നു. പിന്നാലെ പോയ കാറിന് വഴി തെറ്റി നദിക്കു കുറുകെയുള്ള പാലത്തിലേക്ക് കയറിയതും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു. വാഹനത്തിനുള്ളില്‍ നിന്ന് ഏഴ് പേരുടെ മൃതദേഹവും രണ്ട് മൃതദേഹം നദിയില്‍ നിന്നും കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top