അസം: ദിബ്രുഗഡിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷിച്ചെത്തിയ നാട്ടുകാരാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടത്.
കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രദേശവാസി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപത്തെ തേയിലത്തോട്ടത്തിൽ എത്തിച്ച് ഇയാളും സുഹൃത്തുക്കളും ചേർന്ന് രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബൈജൻ അലി, സഫർ അലി എന്ന രണ്ടാളുകളെ പോലീസ് അറസ്റ്റ് ചെയ്തു.
ദിബ്രുഗഡ് ജില്ലയിലെ ലഹോവാളിലാണ് സംഭവം.
കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.
കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.