കോട്ടയം: കുഞ്ഞിന്റെ ശവവുമായി അമ്മ രോഗശാന്തി ശുശ്രൂഷയില്‍ എത്തിയ തിരിച്ചു പോയത് ജീവനുള്ള കുഞ്ഞുമായി.മരിച്ച കുഞ്ഞിനെ ഉയര്‍പ്പിച്ച അല്‍ഭുത വീഡിയോ വാര്‍ത്തകളില്‍ വൈറലാവുകയാണ് . രോഗശാന്തി ശുശ്രൂഷയിലെ അല്‍ഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് വീഡിയോ ഇവിടെ കാണാം . ബ്രദര്‍ അനി ജോര്‍ജിന്റെ അല്‍ഭുത പ്രവര്‍ത്തിയില്‍ മരിച്ച കുട്ടിയെ പോലും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന അല്‍ഭുത രോഗശാന്തിയാണ് ഇത്. പ്രാര്‍ത്ഥനയിലൂടെ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുക, ദൈവത്തെ പ്രീതിപ്പെടുത്തി ധനം ആര്‍ജ്ജിക്കാമെന്ന് വിശ്വസിപ്പിക്കുക, പിശാചുബാധ ആരോപിച്ച് പീഡിപ്പിക്കുക, പിശാചു ബാധ ഒഴിപ്പിക്കല്‍, പുനര്‍ ജന്മമാണെന്ന് അവകാശപ്പെടുക തുടങ്ങിയ അവകാശവാദത്തിന് അപ്പുറത്തേക്ക് രോഗ ശാന്തി പ്രാര്‍ത്ഥന മാറുന്നു.
യുടൂബിലെ അനി ജോര്‍ജിന്റെ രോഗ ശാന്തി വിഡിയോ ആണ് ഏവരേയും അല്‍ഭുതപ്പെടുത്തുന്നത്. രോഗ ശാന്തി പ്രാര്‍ത്ഥനയ്ക്ക് എത്തിയ അമ്മയുടെ കൈയിലിരുന്ന് കുട്ടി മരിക്കുന്നു. പകച്ചു പോയ അമ്മ വേദനയുമായി കുട്ടിയെ എടുത്ത് രോഗശാന്തി ശുശ്രൂഷയുടെ മുഖ്യ വേദിയില്‍ എത്തുന്നു. പിന്നെയെല്ലാം നിമിഷ നേരം കൊണ്ട് അനി ജോര്‍ജ് ശരിയാക്കുന്നു. യേശു നിന്റെ കാര്യത്തില്‍ ഇടപെടാന്‍ പോകുന്നു; അറുബാ ഹത്തുരബ കംബറ, സ്‌റ്റേജിലേക്ക് കൊണ്ടു വന്നാട്ടെ…. ബാംബറബ, ഷുക്കാറബ, കബാറ….യേശുവിന്റെ നാമത്തില്‍…. മരിച്ചെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്…… ലാസറിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച യേശു ഇവനേയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ തോളിലെടുക്കുന്നു.
പന്നെ രോഗശാന്തി പ്രാര്‍ത്ഥന. എല്ലാവരോടും എഴുന്നേറ്റു നിന്ന് ഹല്ലേലൂയാ പാടാന്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ തോളിലെടുത്തു. മുഖത്ത് തടവി… അപ്പോള്‍ കണ്ണുറന്നു. പിന്നെ നിലത്തു നിറുത്തി ചില പ്രാര്‍ത്ഥനകള്‍… ഹൃദയത്തില്‍ വിരലുകൊണ്ട് അമര്‍ത്തി….. ഹൃദയപ്രവര്‍ത്തനവും സാധാരണ ഗതിയിലാക്കി. പിന്നെ കുട്ടിയെ ഉയര്‍ത്തി കൈപൊക്കി കാട്ടി. ഹല്ലേലൂയാ പറയാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നു. ഇതോടെ മരിച്ച കുട്ടി ജീവിച്ചെന്ന പ്രഖ്യാപനവും. അങ്ങനെ എല്ലാവരേയും അല്‍ഭുതപ്പെടുത്തി മരിച്ച കുട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നു. വിശ്വാസികള്‍ ആനന്ദ നൃത്വത്തില്‍. പിന്നെ സ്തുതി ഗീതങ്ങളും.
അടുത്ത ദിവസവും ഈ കുട്ടിയേയും അമ്മയേയും രോഗശാന്തി പ്രാര്‍ത്ഥനാ സ്ഥലത്ത് എത്തിയിട്ടുണ്ട്. അവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് ജീവന്‍ തിരിച്ചു കൊടുത്ത കഥ വീണ്ടും അവതരിപ്പിക്കുന്നു. ഈ അമ്മയുടെ വാക്കുകള്‍ പ്രാര്‍ത്ഥനയുടെ മഹത്വത്തെ ഉയര്‍ത്തിക്കാന്‍ ബ്രദര്‍ ആനി ജോര്‍ജ് ഉപയോഗിക്കുന്നു. ഇത് കടംങ്കഥയല്ല…. ഈ പന്തലില്‍ ഇരുന്ന് മരിച്ചു… ഇപ്പോള്‍ യേശു നമ്മുടെ നടുവില്‍ നിറുത്തിയിരിക്കുന്നു….. മരിച്ചെന്ന് പറഞ്ഞവന്‍ സംസാരിക്കുന്നു…ഒരു അമ്മ എവിടെ എത്തിയത് ശവവുമായി…. തിരിച്ചു പോയത് ജീവനുള്ള കുഞ്ഞുമായി-ആനി ജോര്‍ജ് വിശദീകരിക്കുന്നു.
ഇത്തരം രോഗ ശാന്തി ശുശ്രൂഷകളെ കുറിച്ച് നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇതൊക്കെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രിത സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ക്യാന്‍സറെന്നല്ല ഒരു ജലദോഷം പോലും യേശുക്രിസ്തുവിന്റെ നാമത്തില്‍ സൗഖ്യമാക്കാനുള്ള ശേഷി ആര്‍ക്കുമില്ലെന്നും’ന്നും വിദഗ്ദ്ധര്‍ തന്നെ പറയുന്നു.
ആത്മീയതയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവരുടെ കാലം അവസാനിക്കുന്നു. ‘ധന ആകര്‍ഷക യന്ത്ര’ ഉല്‍പ്പാദകര്‍, മാന്ത്രിക ഏലസ്, ചാത്തന്‍ സേവ ,ചുടല, വെള്ളി മൂങ്ങ, ഇരുതല മൂരി, ഇറിഡിയം, സ്വര്‍ണ്ണച്ചേന തുടങ്ങി മുഴുവന്‍ ആത്മീയ തട്ടിപ്പ് സംഘങ്ങള്‍ക്കും തടയിടാനുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടെ ആത്മീയ തട്ടിപ്പ് കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കുറയുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ഇത്തരം തട്ടിപ്പുകളില്‍ സ്ത്രീകള്‍ നിരന്തര പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണം. മഹാരാഷ്ട്രിയില്‍ നിലവിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമത്തെ ചുവടു പിടിച്ചാണ് നീക്കം.
പ്രാര്‍ത്ഥനയിലൂടെ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുക, ദൈവത്തെ പ്രീതിപ്പെടുത്തി ധനം ആര്‍ജ്ജിക്കാമെന്ന് വിശ്വസിപ്പിക്കുക, പിശാചുബാധ ആരോപിച്ച് പീഡിപ്പിക്കുക, പിശാചു ബാധ ഒഴിപ്പിക്കല്‍, പുനര്‍ ജന്മമാണെന്ന് അവകാശപ്പെടുക, ദുരാത്മാവ് മൂലമാണ് രോഗമെന്ന് പറഞ്ഞ് ചികിത്സിക്കാതിരിക്കുക, മന്ത്രവാദം, നരബലി, അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിക്കുക, നരബലിക്ക് ഒത്താശ ചെയ്യുക, ഭിന്നശേഷിയുള്ള ആളിന് അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിച്ച് ധനം സമ്പാധിക്കുക എന്നിവയും പുതിയ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.