സൌന്ദര്യം മറയ്ക്കാനുള്ളതല്ല: തട്ടത്തിന്റെ പേരില്‍ എതിര്‍ത്തവരോടു നോ പറഞ്ഞ്‌ ഒരു സുന്ദരി

റോം: മിസ് ഇറ്റലി സൗന്ദര്യ മത്സരത്തില്‍ അവസാനഘട്ട പോരാട്ടത്തിനിറങ്ങുന്ന മുസ്ലീം പെണ്‍കുട്ടിയ്ക്ക് ഭീഷണി. ശരീരം തുറന്ന് കാട്ടുന്ന തരത്തിലുള്ള വസ്ത്രം ധരിയ്ക്കുന്നതിനും തട്ടമിടാത്തതിനും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമാണ് അഹ്ലാം ഇല്‍ ബ്രിനിസ് എന്ന് 20കാരിയ്ക്ക് ഭീഷണി നേരിടേണ്ടി വരുന്നത്. ജന്മം കൊണ്ട് മുസ്ലീമായതിനാലാണ് തനിയ്ക്ക് ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വരുന്നതെന്ന് പെണ്‍കുട്ടി. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചാല്‍ ഇറ്റലിയുടെ ആദ്യ മുസ്ലീം മിസ് ഇന്ത്യായി അഹ്ലാം മാറും. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് അഹ്ലാം നല്‍കുന്ന മറുപടിയാണ് ഏവരേയും ഞെട്ടിയ്ക്കുന്നത്. മത്സരത്തിന്റെ സെമി ഫൈനല്‍ റൗണ്ടിലെത്തിയിരിയ്ക്കുകയാണ് മൊറോക്കന്‍ വംശജയായ അഹ്ലാം. വര്‍ഷങ്ങളായി ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയവരാണ് അഹ്ലാമിന്റെ കുടുംബം

Top