കൊച്ചി: സിനിമാരംഗത്തു നിന്ന് സംവിധായകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി മാഹി ഗില്‍. ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണു സംവിധാകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു സംവിധാകന്റെ മറുപടി. പോയി നൈറ്റ് ഗൗണ്‍ അണിഞ്ഞിട്ട് വരൂ ഞാനൊന്നു കാണട്ടെ എന്ന് അയാള്‍ എന്നോട് പറഞ്ഞു.
ഞാന്‍ അന്ന് മുംബൈയില്‍ പുതിയ ഒരാളാണ് , ആരാണ് നല്ലത് ആരാണ് ചീത്തത് എന്നൊന്നും എനിക്ക് അറിയില്ല. എന്നാല്‍ അത്തരത്തില്‍ നമ്മളെ ചൂഷണം ചെയ്യാനെത്തുവര്‍ക്ക് വ്യക്തമായി അറിയാം ഈ സ്ഥലമോ സിനിമാമേഖലയോ നമുക്ക് തീരെ പരിചയമില്ലാത്ത ഒന്നാണെന്ന്. അതു തന്നെയാണ് അവരുടെ പ്രധാന നേട്ടവും. മാഹി പറഞ്ഞു.
ആദ്യമായി ഗ്ലാമര്‍ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒന്നും നിസ്സാരമല്ല. അവരുടെ മുന്നില്‍ വലിയ പ്രതിസന്ധികളാണ് ഉയര്‍ന്നു നില്‍ക്കുന്നത് . അതിനെയൊക്കെ തരണം ചെയ്യാനായാല്‍ മാത്രമേ കരിയറില്‍ ഉയര്‍ച്ച സാദ്ധ്യമാകൂ. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത്തരക്കാരില്‍ നിന്ന് ഓടി രക്ഷപ്പടുന്നതാണ് നല്ലത്. അതു തന്നെയാണ് ഞാന്‍ ചെയ്തതും മാഹി കൂട്ടിച്ചേര്‍ത്തു.