ആദ്യം ടാറ്റൂ കുത്തി; പിന്നെ മായിച്ചുകളയാൻ നോക്കിയ 21കാരി കുടുങ്ങി; ഇൗ ചിത്രം കണ്ടാൽ നിങ്ങളും ഇനി പച്ചകുത്തില്ല..!

ടാറ്റൂ തരംഗം ലോകത്തെമ്പാടും പരക്കുകയാണ്. സെലിബ്രിറ്റികൾ പച്ചകുത്തുന്നതും അത് മായ്ച്ചുകളയുന്നതും കാണുന്നവരാണ് നമ്മൾ.ഫാഷന്റെ ഭാഗമായി, ശരീരത്തിൽ വ്യത്യസ്തമായൊരു ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കാത്ത യുവതി യുവാക്കൾ ഇന്ന് വിരളം. എന്നാൽ, ടാറ്റൂ കുത്തിയവരിൽ പകുതി പേർക്കും, ഒരു നിശ്ചിതകാലം കഴിയുമ്പോൾ ഈ ടാറ്റൂ ഒരു ഭാരമായി തോന്നും. പിന്നെ, ഏതു വിധേനയും അത് ഒഴിവാക്കണം എന്നാകും ചിന്ത. പ്രതിവിധി വിലയേറിയ ലേസർ പ്രയോഗം മാത്രം. ഇത്തരത്തിൽ ടാറ്റൂ കുത്തി, പിന്നീട് ടാറ്റൂ മായ്ക്കുന്ന ശീലമുള്ളവരെ ഈ തായ് വാന്‍ പെണ്‍കുട്ടിയുടെ അനുഭവം ഞെട്ടിക്കും.

1

21 വയസ്സാണ് പേസുദക്ക്. റോസാ പൂക്കൾ ഏറെ ഇഷ്ടമുള്ള കക്ഷി കഴുത്തിനും നെഞ്ചിനും ഇടയിലായി, വലുപ്പത്തിൽ റോസാപ്പൂക്കൾ ടാറ്റൂ ചെയ്തു. പെർമനന്റ് ടാറ്റൂ ആയിരുന്നു ചെയ്തത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പേസുദക്ക് തന്റെ ശരീരത്തിന്റെ ടാറ്റൂ ഒരു ഭാരമായി തോന്നി. തനിക്ക് ഈ ടാറ്റൂ കാരണം ഒരു പ്രൊഫഷണൽ ഔട്ട് ലുക്ക് കിട്ടുന്നില്ല എന്ന ചിന്ത. പിന്നെ ടാറ്റൂ മായിച്ചു കളയുന്നതിനുള്ള വഴികളെക്കുറിച്ചായി ചിന്ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Teen tries to remove tattoo using a tattoo remover cream

മനസ്സിൽ ആദ്യം തെളിഞ്ഞത് ലേസർ ട്രീറ്റ്മെന്റ് ആണ്. എന്നാൽ അതിനുള്ള ചെലവ് പേസുദക്ക് താങ്ങാനാവുമായിരുന്നില്ല. വേറെന്ത് ചെയ്യും എന്ന് തലപുകഞ്ഞു ആലോചിച്ചപ്പോഴാണ് റെജുവി എന്ന രീതിയെക്കുറിച്ച് അറിയുന്നത്. കെമിക്കലുകൾ ഉപയോഗിച്ച് ടാറ്റൂ മായ്ച്ചു കളയുന്ന രീതിയായിരുന്നു റെജോവി. ചികിത്സാ ചെലവും കുറവ്. പിന്നെ രണ്ടാമതൊന്നും ആലോചിക്കാതെ പേസുദ അതിനു തയ്യാറായി.

Teen tries to remove tattoo using a tattoo remover cream

റെജുവി ചെയ്യാൻ ആരംഭിച്ച് നിമിഷ നേരം കൊണ്ട് തന്നെ, പേസുദക്ക് ടാറ്റൂ ചെയ്ത ഭാഗത്ത് അസഹ്യമായ വേദനയും ചൊറിച്ചലും വന്നു തുടങ്ങി. കെമിക്കലുകൾ പൂർണമായും ശരീരത്തോട് ചേർന്നതോടെ, പൊള്ളലിന്റെ ആഘാതവും കൂടി, ടാറ്റൂ ഉണ്ടായസ്ഥലം പൊള്ളലേറ്റു കരുവാളിച്ചു, ഒപ്പം ആഴത്തിലുള്ള മുറിവും. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ. ടാറ്റൂ ഉണ്ടായിരുന്ന ഭാഗത്തെ തൊലി മുഴുവൻ നഷ്ടമായി .

Teen tries to remove tattoo using a tattoo remover cream

മാസങ്ങളുടെ ചികിത്സയുടെ ഫലമായാണ് പൊള്ളലേറ്റ മുറിവ് ഉണങ്ങിയത്. ഇപ്പോൾ പേസുദയുടെ ശരീരത്തിൽ നിന്നും നിറമുള്ള ആ ടാറ്റൂ പൂർണമായും പോയി, എന്നാൽ പൊള്ളലേറ്റ പാട് ടാറ്റൂവിനേക്കാൾ വ്യക്തമായി തെളിഞ്ഞു കിടക്കുന്നു. പേസുദ തന്നെയാണ് തനിക്ക് ടാറ്റൂ തന്ന എട്ടിന്റെ പണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ടാറ്റൂ പ്രേമികളായ ആർക്കും ഇനി ഇത്തരമൊരു തെറ്റ് പറ്റരുത് എന്ന ഉദ്ദേശത്തിലാണ് തന്റെ കഥ പങ്കുവയ്ക്കുന്നത് എന്ന് പേസുദ പറയുന്നു.

Top