തിരുവനന്തപുരം: ചലച്ചിത്ര താരം അക്രമിക്കപ്പെട്ട സംഭവത്തില്‍ അഡ്വ. എ.സുരേശനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.സംഭവത്തില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും കുടുംബവും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.
കേസ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ വേണ്ടിയാണ് തുടക്കത്തില്‍ത്തന്നെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സൗമ്യ കേസിലും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഇദ്ദേഹം.
അതേസമയം കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പുകള്‍ക്കു കൊണ്ടുപോയ ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ദിലീപിനെ. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം നടന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണു കോടതി അറിയിച്ചിരിക്കുന്നത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി കേസില്‍ ഹാജരാകുന്നത്.
അതേസമയം നടന്‍ ദിലീപിനേയും കൊണ്ടുള്ള തെളിവെടുപ്പിനിടെ നാടകീയ സംഭവങ്ങള്‍. ജനരോക്ഷത്തെ തുടര്‍ന്ന് തൊടുപുഴയില്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെയാണ് ദിലീപില്‍ നിന്നും തെളിവെടുത്തത്. വഴിയിലുടനീളം കരിങ്കൊടിയും കൂകി വിളികളുമായാണ് ജനം ജനപ്രിയ നടനെ വരവേറ്റത്.
തൊടുപുഴയില്‍ നിന്ന് എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പേ ാഴും ഉണ്ടായത് നാടകീയ സംഭവങ്ങള്‍ തന്നെയായിരുന്നു. വന്‍ ജനക്കൂട്ടവും, അസഭ്യ വര്‍ഷവും താരത്തെ അസ്വസ്ഥമാക്കിയതിനു പിന്ന ാലെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്ബില്‍ നടന്ന തെളിവെടുപ്പ് ദിലീപിനെ അരിശം കൊള്ളിച്ചു.അതിനിടയില്‍ ലൈവ് റിപ്പോര്‍ട്ട് നല്‍കികൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനു മുന്നില്‍ ദിലീപിന്റെ നിയന്ത്രണം വിട്ടു. എന്്തിനാ ചേട്ടാ വെറുതെ വായില്‍ തോന്ന ിയത് പറഞ്ഞോണ്ടിരിക്കുന്നത് എന്നതായിരുന്നു താരത്തിന്റെ ചോദ്യം. എറണാകുളം അബാദ് പ്ലാസയില്‍ പൊതു ജനത്തെ കടത്തി വിടാതെയാണ് പോലീസ് രംഗം കെകാര്യം ചെയ്തത്. എന്നാല്‍ പോലീസ് വാഹനത്തിനുള്ളില്‍ നിര്‍വികാരനായാണ് ദിലിപിനെ കാണപ്പെട്ടത്.