ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്.ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍. നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ അശ്ലീല പ്രവൃത്തി.
പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു.
ഡല്‍ഹി മെട്രോയില്‍ ഒരാള്‍ യാതൊരു ലജ്ജയുമില്ലാതെ സ്വയംഭോഗം ചെയ്യുന്ന വീഡിയോ കാണാനിടയായി. ഈ പ്രവൃത്തി അത്യധികം വെറുപ്പുളവാക്കുന്നതാണ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ഈ നാണംകെട്ട പ്രവൃത്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോക്കും നോട്ടീസ് അയക്കുന്നു’ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
യുവാവിന്റെ പ്രവൃത്തി ചുറ്റുമുള്ള മറ്റ് യാത്രക്കാര്‍ക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാകുന്നതും ചിലര്‍ സീറ്റ് മാറിയിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മെട്രോയില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ചോദ്യമുയര്‍ത്തിയും നിരവധി പേര് രംഗത്തെത്തി.
സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ഡല്‍ഹി മെട്രോ പ്രതികരണവുമായി രംഗത്തെത്തി. സഹയാത്രികരോട് മാന്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ യാത്രക്കാര്‍ ഉടനെ തന്നെ ഡിഎംആര്‍സിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടു.