പങ്കാളികളില്ലാത്തവര്‍ക്ക് തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ധാരാളം ലൈംഗിക ഉപകരണങ്ങള്‍ ഇന്നു ലഭ്യമാണ്. ഇത്തരം ഇലക്ട്രിക്-ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ലൈംഗിക സംതൃപ്തി നേടുന്നവര്‍ ഇന്നനേകരുണ്ട്.
ഇലക്‌ട്രോണിക് ഉപകരണമായ മൊബൈലിലെ ക്യാമറ ഉപയോഗിച്ച് മറ്റുള്ളവരുടെ നഗ്നത പകര്‍ത്തുകയും അവ നവമാധ്യമങ്ങളിലൂടെ വില്പന നടത്തി കാശു സമ്പാദിക്കുവാനും ഇതേ മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിച്ച് മാനനഷ്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുന്ന കാര്യങ്ങള്‍ ഇന്ന് നിത്യ സംഭവങ്ങളായി കഴിഞ്ഞു. അത്തരം സംഭവങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ ഇതാ ഒരു സംഭവ കഥ കൂടി.
അമേരിക്കയില്‍ ഷിക്കാഗോയിലെ ഒരു യുവതി ഒരു ലൈംഗിക ഉപകരണ കമ്പനിയ്‌ക്കെതിരെ കേസു കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് . സ്റ്റാന്റേര്‍ഡ് ഇന്നൊവേഷന്‍ എന്ന കമ്പനി നിര്‍മ്മിച്ച, സ്വയം ഭോഗത്തിനുപയോഗിക്കേണ്ട വീ-വൈബ് എന്ന ഒരു സെക്‌സ് ടോയ് ഉപയോഗിയ്ക്കവേ ആ യുവതിയുടെ ആ നിമിഷങ്ങളെല്ലാം കമ്പനി തത്സമയം കാണുകയും റെക്കോര്‍ഡു ചെയ്യുകയും ചെയ്തതായാണ് യുവതിയുടെ പരാതി.
പ്രസ്തുത കമ്പനിയുടെ വൈബ്രേറ്റര്‍ ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുമായി ഘടിപ്പിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അതിനാല്‍ തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് അത് നിയന്ത്രിക്കാനും കഴിയുമായിരുന്നു. പ്രസ്തുത ഉപകരണത്തില്‍ ഇത്തമൊരു സംവിധാനമുണ്ടെന്നു അവര്‍ തന്നെ അറിയിച്ചിരുന്നില്ലെന്നും തന്നോട് അനുമതി ചോദിക്കാതെ കമ്പനി തന്റെ സ്വകാര്യ നിമിഷങ്ങള്‍ തത്സമയം കണ്ടു കൊണ്ടിരുന്നു എന്നുമാണ് യുവതിയുടെ പരാതി.
ഒരു യുവതി തങ്ങളുടെ ഉപകരണം ഉപയോഗിയ്ക്കുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുവാന്‍ തങ്ങളുടെ ഉപകരണത്തിന് സാധിക്കുന്നുണ്ടോ എന്നറിയുവാനും, അങ്ങനെയല്ലെങ്കില്‍ ഉപകരണത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നറിയുവാനുമായാണ് ഉപകരണം ഉപയോഗിക്കുന്നവരുടെ സ്വകാര്യനിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം അതിലേര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് കമ്പനിയുടെ വാദം.