കോട്ടയം: ബന്ധം തകർന്നതിന്റെ പ്രതികാരത്തിൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ നഗ്ന വീഡിയോ സഹോദരന് അയച്ചു നൽകിയ പ്രതി അറസ്റ്റിൽ.
കോട്ടയം അയ്മനം കാവനച്ചിറ കവലയ്ക്കൽ വീട്ടിൽ നിവിൻ മോനാണ് പിടിയിലായത്. ആറു മാസമായി പ്രതിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു.
മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ പ്രതി വീഡിയോ കോൾ ചെയ്ത് നഗ്ന വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു. ഈ നഗ്ന ദൃശ്യങ്ങളാണ് നിവിൻ പെൺകുട്ടിയുടെ സഹോദരന് അയച്ചത്.
പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ നിവിൻ മോനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ. ആർ. പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.