പല വെബ്‌സൈറ്റുകളിലൂടെയും പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ചോരുന്നതായി ലോക്‌സഭയില്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള 120 വെബ്‌സൈറ്റുകളില്‍ പലരുടെയും ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി കേന്ദ്ര വിവരാവകാശ സഹമന്ത്രി പിപി ചൗധരി ലോക്‌സഭയില്‍ അറിയിച്ചു.
ആധാര്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ഇതേക്കുറിച്ച് അന്വേഷിക്കുകയും വെബ്‌സൈറ്റുകളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള വെബ്‌സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പിപി ചൗധരി അറിയിച്ചു.
പ്രോട്ടോകോളുടെയും സുരക്ഷിതമായ ഘട്ടങ്ങളിലൂടെയും അനുവാദം ലഭിച്ചവര്‍ക്കു മാത്രമേ ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനുള്ള അവകാശമുളള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.