നിങ്ങള്‍ക്ക് ആധാറില്ലെങ്കില്‍ ഈ 10 കാര്യങ്ങള്‍ അസാധ്യം

ആധാര്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കും. ആധാര്‍ ഇല്ലെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ അസാധ്യമാകും? എന്തുകൊണ്ടാണ് നിര്‍ബന്ധമായും ആധാര്‍ വേണമെന്ന് പറയുന്നത്? 10 കാര്യങ്ങള്‍ ഇതാ..

പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് നിര്‍ബന്ധമായും ആധാര്‍ ഉണ്ടായിരിക്കണം. നേരത്തേ ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ളവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. 50,000 രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ വര്‍ഷം മുതലാണ് ആദായനികുതി റിട്ടേണുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആദായനികുതി റിട്ടേണിനുള്ള അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ആധാര്‍ വിവരങ്ങളും നല്‍കണം.

പെര്‍മനന്റ് അക്കൗണ്ട് നമ്പറിന്(PAN) അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം. നേരത്തേ പാന്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. ആഗസ്റ്റ് 31 ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി.

എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപിഎഫ് അക്കൗണ്ട് ഉള്ളവര്‍ ഓണ്‍ലൈന്‍ വഴി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണം. മുന്‍പ് സിം എടുത്തിട്ടുള്ളവര്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിണം. ചില മൊബൈല്‍ കമ്പനികള്‍ വിരലടയാളം പരിശോധിച്ച് ആധാറുമായി ബന്ധിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സിം കാര്‍ഡ് നല്‍കുന്ന സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കേണ്ട വിദ്യാര്‍ത്ഥികളും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാനും ആധാര്‍ വിവരങ്ങള്‍ അത്യാവശ്യമാണ്.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരും നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ദുരുപയോഗം തടയാനാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും സബ്‌സിഡി ലഭിക്കില്ല.

Top