സമാധാനത്തോടെ മരിക്കാം; ആധാര്‍ വേണ്ട

മരണ വിവരം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്ര സർക്കാർ. ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് മരണം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയെന്ന വാർത്ത പുറത്തുവന്നത്. രജിസ്ട്രാർ ജനറൽ‌ ഇന്ത്യ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ ഇത് തളളിയിരിക്കുകയാണ് കേന്ദ്രം.

ഒക്ടോബർ ഒന്നു മുതൽ ഇത് നിലവിൽവരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് നിർബന്ധമല്ലെന്ന കാര്യം അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരിച്ചറിയിൽ രേഖയുടെ തിരിമറി തടയുന്നതിനു വേണ്ടിയാണ് മരണം രജിസ്റ്റർ ചെയ്യുന്നതിന് ആധാര്‍ നിർബന്ധമാക്കിയിരുന്നത്. കൂടാതെ മരിച്ച വ്യക്തിയെ സംബന്ധിച്ച ആധികാരികവും സുതാര്യവുമായ വിവരങ്ങൾ നിലനിർത്താന്‍ ഈ നടപടി സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ഈ ഉത്തരവ് പിൻവലിച്ചത്.

മരണം ര‍ജിസ്റ്റർ ചെയ്യുന്നതിന് മരിച്ചയാളുടെ ആധാർ നമ്പറോ ഇഐഡി നമ്പറോ അറിയില്ലെങ്കിൽ തന്റെ അറിവിൽ മരിച്ചയാള്‍ക്ക് ആധാർ നമ്പർ ഇല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടഫിക്കറ്റ് നൽകിയാൽ മതിയെന്നും വ്യക്തമാക്കുന്നു.

Top