മാനസികാസ്വാസ്ഥ്യമുള്ള മകനെ തിരിച്ചു കിട്ടാൻ മാതാപിതാക്കള്‍ക്ക് സഹായകമായത് ആധാർ കാർഡ്. ഹരിയാനയിലെ പനപ്പത്തിലാണ് സംഭവം ഉണ്ടായത്.
പനിപ്പത്തിലെ ചൈൽഡ് വെൽഫയർ ഹൗസിലെ അംഗങ്ങളെ ആധാറിൽ പേര് ചേർക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ചൈൽഡ് വെൽഫയറിലുള്ള കുട്ടികളുടെ വിവരങ്ങൾ ബയോമെട്രിക് സംവിധാനത്തിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ഒരു കുട്ടിയുടെ വിവരങ്ങൾ സംഘത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല.വിവരം നിലവിൽ ഉണ്ടെന്നാണ് സംഘത്തിന് ലഭിച്ച അറിയിപ്പ്.കുട്ടിയുടെ വിവരങ്ങൾ പാനിപ്പത്തിലുള്ള മറ്റൊരു കുടുംബവുമായി മാച്ച് ചെയ്യുന്നുണ്ടെന്നും സംഘം കണ്ടെത്തി.
തുടർന്ന് സംഭവം വെൽഫെയർ അധികൃതരെ അറിയിക്കുകയും കുട്ടിയെ സ്വത്തം മാതാപിതാക്കളുടെ അരികിലെത്താൻ വഴിയൊരുങ്ങി.ആധാറില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വിവരം നല്‍കുകയും അവരെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി കുട്ടിയെ കൈമാറുകയും ചെയ്തു.
ബയോമെട്രിക് വിവരങ്ങളില്‍ കുട്ടിക്ക് ഒമ്പത് വയസ്സെന്ന് തിരിച്ചറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ മാറ്റി പാര്‍പ്പിച്ചത്. വെല്‍ഫെയര്‍ സംഘം നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഒൻപത് വയസായെന്നു തിരിച്ചറിഞ്ഞു. തുടർന്ന് കുട്ടിയെ സലാം ബാലക് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വെൽഫെയർ ഹോമിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.