ആലിയ എന്റെ ആദ്യ കുഞ്ഞ്; എങ്ങനെ മറക്കാനാകും;കരണ്‍ ജോഹര്‍

എല്ലാവരുമായി അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ ആളിയ ഭട്ട് സൗഹൃദം ബോളിവുഡില്‍ പാട്ടാണ്. കരണ്‍ തനിയ്ക്ക് സുഹൃത്ത് എന്നതിലുപരിയാണെന്ന് ആലിയ പറയുന്നു. ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിയായി ആലിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഫുള്‍ ക്രെഡിറ്റും കരണ്‍ ജോഹറിനാണെന്ന് ആലിയ പറഞ്ഞു. പുരസ്കാരം ഏറ്റു വാങ്ങിയതിനു ശേഷം തനിയ്ക്ക് മികച്ച ജീവിതം നല്‍കിയതിനുള്ള നന്ദിയും ആലിയ പറഞ്ഞു.

അടുത്തിടെ കരണ്‍ ജോഹര്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആലിയ നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണുമായുള്ള അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും ആലിയ വചാലയാവുകയാണ്. ഇതിനോടൊപ്പം കരണിനോട് ഒരു ചോദ്യവും ആലിയ ചോദിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോഹര്‍ കുടുംബത്തില്‍ കരണിനിപ്പോള്‍ യഷും റൂഹിയുമുണ്ട്. അതുകൊണ്ട് എനിയ്ക്ക് ഒരു കാര്യമേ ചോദിക്കാനുളളൂ. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറുന്നുവോ, ഇതിനു മറുപടിയും കരണ്‍ ജോഹര്‍ നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും അവള്‍ എന്റെ മകളാണ് എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും. 2012 ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്‍സ് ഓഫ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയയുടെ ബോളിവുഡ് പ്രവേശനം.

Top