കമലിന്റെ ‘ആമി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മഞ്ജുവാര്യരുടെ പുതിയ ഗറ്റപ്പിലാണ് ഉള്ളത് ഇതിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പുന്നയൂര്‍ക്കുളത്ത് സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തെത്തിയത്. എഴുത്തുമേശയ്ക്കരികെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമല സുരയ്യയാണ് ഫസ്റ്റ് ലുക്കില്‍. ബ്ലാക്ക് ആന്റ് വൈറ്റിലാണ് പോസ്റ്റര്‍. ടൈറ്റില്‍ പച്ച നിറത്തിലും.
പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്. ആദ്യം വിദ്യാ ബാലനെയാണ് കമല്‍ മാധവിക്കുട്ടിയുടെ റോളിലേക്ക് തീരുമാനിച്ചിരുന്നത്. പിന്നീട് അവര്‍ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു പ്രോജക്ടിലേക്ക് എത്തിയത്.
ഇന്ന് രാവിലെ 11.30ന് മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്ത് ചിത്രീകരണം ആരംഭിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ഒറ്റപ്പാലമാവും ആദ്യഷെഡ്യൂളിലെ പ്രധാന ലൊക്കേഷന്‍. തുടര്‍ന്ന് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാവും രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക. മഞ്ജു വാര്യര്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള, കഥാപാത്രം ആവശ്യപ്പെടുന്ന മേക്കോവറുകള്‍ക്കായാണ് ഈ ഇടവേള.