തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവിനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍ ‘ആക്രമണമാണ്. എസ്എഫ്‌ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പൊലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണമെന്നും ആഷിഖ് ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.
ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
” ഔട്ട് സൈഡര്‍ ‘ ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ‘സംഘി മോഡല്‍ ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . ്#ഇരകള്‍ക്കൊപ്പം.