കുഞ്ഞാടുകൾക്കു ലാളിത്യം; ഇടയനു ലക്ഷങ്ങളുടെ നോട്ടുമാല: സഭാധ്യക്ഷൻമാരെ വലിച്ചു കീറി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കൊച്ചി: കുഞ്ഞാടുകളോടു ലാളിത്യത്തെ പറ്റി കുഞ്ഞാടുകളോടു ആഹ്വാനം ചെയ്യുന്ന ഇടയൻ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ലക്ഷ്ങ്ങളുടെ നോട്ടുമാലയെച്ചൊല്ലി സോഷ്യൽമീഡിയിൽ വാഗ്വാദം. ടോളുകളുടെ പെരുമഴയുമായി സോഷ്യൽ മീഡിയ സഭാധ്യക്ഷൻമാർക്കെതിരെ തിരഞ്ഞതോടെ ന്യായീകരണവുമായി സഭാ വിശ്വാസികളും രംഗത്ത് എത്തിയിട്ടുണ്ട്.സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഫരീദാബാദ് മെത്രാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ആക്രമണത്തിനു വിധേയരായിരിക്കുന്നത്. എന്നാൽ, ഇവർ നോട്ട് മാല അണിഞ്ഞു നിൽക്കു ചിത്രം വ്യാജമാണെന്ന ആരോപണമാണ് ഇപ്പോൾ സഭാ വിശ്വാസികൾ ഉയർത്തിയിരിക്കുന്നത്.
ഉത്തരേന്ത്യയിലെ ഫരീദാബാദ് രൂപയിലെ വിവിധ പരിപാടികൾക്കു എത്തിക്കുന്ന സഭാഅധ്യക്ഷൻമാരെ സ്വീകരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചാരിച്ചതിനൊപ്പം ട്രോളുകളും ആരംഭിച്ചു. മാസങ്ങൾക്കു മുൻപു സഭാവിശ്വാസികൾ ലാളിത്യത്തോടെ ജീവിക്കണം എന്ന് ഇടയലേഖനം ഇറക്കിയ കർദിനാളിന്റെ ചിത്രമാണ് നോട്ടുമാല അണിഞ്ഞ നിലയിൽ പ്രചരിക്കുന്നത്. ഇതേ തുടർന്നു വ്യാപകമായ വിമർശനമാണ് സഭയുടെ ഇരട്ടത്താപ്പിന്റെ പേരിൽ നടക്കുന്നത്. ട്രോളൻമാരും രംഗത്ത് എത്തിയതോടെ സഭാ വിശ്വാസികൾ പ്രതിരോധം തീർക്കാനും രംഗത്ത് എത്തി.
നോട്ടുമാല അണിഞ്ഞ കർദിനാളിന്റെ ചിത്രത്തെപ്പറ്റി പ്രചരിക്കുന്നതിനെ സംബന്ധിച്ചുള്ള വിശദീകരണം ഇതാണ്. ഇത് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലെയും ഒരു കീഴ് വഴക്കമാണ്; വിശിഷ്ടാത്ഥികളെ നോട്ടുമാലയിട്ട് ആദരിച്ചും കുതിരപ്പുറത്തോ രഥത്തിലോ കയറ്റി ആനയിച്ചും അവർ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു. ഇത്തരം മാലകൾ കടകളിൽ വാങ്ങാൻ കിട്ടും; യഥാർത്ഥ കറൻസി നോട്ടുകൾ ആയിരിക്കില്ല ഇവയിൽ. പഞ്ചാബിലെ ഒരു മിഷൻ സ്‌റ്റേഷനിൽ എത്തുന്ന സഭാതലവന് വേണമെങ്കിൽ ഈ ആചാരങ്ങൾക്ക് തലകുനിക്കാതിരിക്കാം. സത്യം ഇതാണേലും ഇങ്ങനെ ഒരു പണി കിട്ടുമെന്ന് പിതാവ് സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാവില്ലാ.. – ഇങ്ങനെ പോകുന്നു വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top