ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഉള്‍പ്പെട്ട് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവിലാണ് മദനിയിപ്പോള്‍. രോഗബാധിതയായ അമ്മയെ കാണാന്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വിചാരണ കോടതിയില്‍ ഹാജരാവുന്നതിനും മദനിക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ദിവസവും കോടതിയില്‍ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ഇളവ്. പോകുന്ന ദിവസവും സമയവും കോടതി തീരുമാനിക്കും.അമ്മയുടെ രോഗ വിവരങ്ങള്‍ വിചാരണ കോടതിയെ അറിയിക്കണം. തുടര്‍ന്ന് എത്ര ദിവസത്തേക്ക് മദനിക്ക് നാട്ടില്‍ തുടരാമെന്നു വിചാരണ കോടതി തീരുമാനിക്കും.
തനിക്ക് എതിരായ കേസുകള്‍ ഒന്നിച്ചു പരിഗണിക്കണമെന്ന മദനിയുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.കേരളത്തില്‍ എത്തിയാല്‍ മദനി കേസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് ആരോപിച്ച് നാട്ടില്‍ പോകാനുള്ള മദനിയുടെ ഹര്‍ജിയെ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. കേസിന്‍റെ വിചാരണ വൈകിപിക്കാനാണ് മദനി ശ്രമിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു. മദനിയുടെ ഹര്‍ജി പരിഗണിക്കാനായി നിയോഗിച്ച സുപ്രീംകോടതിയുടെ അഞ്ച് അംഗ ബഞ്ചാണ് മദനിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.