വര്‍ഗ്ഗീയ പരാമര്‍ശം ഏറ്റു വാങ്ങേണ്ടിവന്ന അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സ്വീകരണം; ഉത്സവക്കഞ്ഞി കുടിക്കാനായിട്ടാണ് എംഎല്‍എ ക്ഷേത്രത്തിലെത്തിയത്

രമേശ് ചെന്നിത്തലയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിന് ഇരയായ കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ത്രതില്‍ വന്‍ സ്വീകരണം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക് എന്ത് കാര്യം എന്ന നിയിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ഉത്സവക്കഞ്ഞി കുടിക്കാനായിട്ടാണ് കെ.വി അബ്ദുല്‍ഖാദര്‍ എംഎല്‍എ ക്ഷേത്രത്തിലെത്തിയത്. ഉത്സവവുമായി ബന്ധപ്പെട്ടാണ് ചടങ്ങുകള്‍. ഉത്സവക്കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയവര്‍ഷം മുതല്‍ അബ്ദുല്‍ഖാദര്‍ എംഎല്‍എ ഇവിടെ മുടങ്ങാതെ എത്താറുണ്ട്.

എന്നാല്‍ ഇത്തവണ നിയമസഭയില്‍ ഗുരുവായൂര്‍ എംഎല്‍എ കൂടിയായ അബ്ദുള്‍ഖാദറിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിവാദപരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം. മാര്‍ച്ച് ഒമ്പതിനാണ് ഗുരുവായൂര്‍ എംഎല്‍എയായ അബ്ദുള്‍ഖാദറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ വിവാദപരാമര്‍ശം ഉണ്ടാകുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാകാര്യത്തില്‍ കെവി അബ്ദുള്‍ഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ സഭയിലെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലെയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു ഗുരുവായൂര്‍ എംഎല്‍എയായ കെവി അബ്ദുള്‍ ഖാദര്‍ ഇതിന് നല്‍കിയ മറുപടി.ഇത് ഖണ്ഡിച്ച രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഗുരുവായൂരിലെ പൂജാകാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്താണ് കാര്യമെന്ന് രമേശ് ചെന്നിത്തല ചോദിച്ചത്. ഈ സംവാദങ്ങളുടെ തുടര്‍ച്ചയിലാണ് ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വരുന്നത്. സഭ കലുഷിതമായതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ന്‍ രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിനെതിരെ നടത്തിയ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കിയതായി അറിയിച്ചു. വിവാദ പരാമര്‍ശം രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വാദം.

ഉത്സവനഗരിയില്‍ എത്തിയ കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയെ ദേവസ്വം ചെയര്‍മാന്‍ അടക്കമുളളവരും നാട്ടുകാരും ചേര്‍ന്നാണ് സ്വീകരിച്ചത്. പാളപ്ലേറ്റില്‍ വിളമ്പിയ കഞ്ഞിയും മുതിരയും ഇടിച്ചക്കയും ചേര്‍ത്ത പുഴുക്കും ഇലക്കീറില്‍ നല്‍കിയ തേങ്ങയുടെയും ശര്‍ക്കരയുടെയും രുചി വീണ്ടുമറിഞ്ഞാണ് എംഎല്‍എ ക്ഷേത്രനഗരി വിട്ടത്.

Top