നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ ജീവിക്കാൻ അനുവദിക്കൂ; എനിക്ക് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമില്ല; അഭയ ഹിരണ്‍മയി

ഗായികയായ അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. കഴിഞ്ഞ ദിവസം അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചോരു പോസ്റ്റ് വൈറലായി. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക. തന്റെ പോസ്റ്റുകള്‍ വളച്ചൊടിക്കരുത് എന്നും പറയുകയാണ് അഭയ ഹിരണ്‍മയി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍. തനിക്ക് ഒരാളെയും വേദിനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും പറയുകയാണ് അഭയ ഹിരണ്‍മയി.

എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണ്. എനിക്ക് ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തിന്റെ ഗതികളെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യൂവെന്ന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്‍മയി എഴുതിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നാക്കു പെന്റ നാക്കു ടാക്ക’യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘വിശ്വാസം, അതല്ലേ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണി റോജു’, ‘ടു കണ്‍ട്രീസ്’, ‘ജെയിംസ് ആന്‍ഡ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’, ‘ജോഷ്വ’ തുടങ്ങി നിരവധി സിനിമകള്‍ക്കായി അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിട്ടിട്ടുണ്ട്. ഗോപി സുന്ദറായിരുന്നു ഇവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിംഗ് ടുഗദറും പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുക്കുന്നത്.

Top