മൂന്നാര്‍: മഹാരാജാസ് കോളെജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കഴിഞ്ഞു. കോവിലൂര്‍ സ്വദേശി മധുസൂദനനായിരുന്നു വരന്‍. അഭിമന്യുവില്ലാത്ത ചടങ്ങില്‍ കൗസല്യയ്ക്ക് സഹോദരസ്ഥാനത്ത് നിന്ന് മോതിരം ചാര്‍ത്തിയത് അര്‍ജുന്‍ ആണ്. അഭിമന്യുവിനൊപ്പം ആക്രമണം നേരിട്ട് ചികിത്സയിലിരുന്നയാളാണ് അര്‍ജുന്‍ കൃഷ്ണ. അഭിമന്യുവിന്റെ അടുത്ത സുഹൃത്തായിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദന്‍ മാസ്റ്ററാണ് വരന്‍ മധുസൂദനന് താലിമാല എടുത്തു നല്‍കിയത്.
മന്ത്രി എംഎം മണിയും ചടങ്ങില്‍ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, ജോയ്‌സ് ജോര്‍ജ് എംപി, ഗോപി കോട്ടമുറിക്കല്‍, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനു, എസ് രാജേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. രണ്ടായിരത്തിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഓഗസ്റ്റ് മാസത്തിലേക്കായിരുന്നു കൗസല്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ജൂലൈ രണ്ടിന് അഭിമന്യു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മാറ്റി വെക്കുകയായിരുന്നു.