പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വ്യോമസേന പൈലറ്റ് അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാധാനത്തിന് വേണ്ടിയാണ് സൈനികനെ മോചിപ്പിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പൈലറ്റ് അഭിനന്ദനെ വിട്ടുകിട്ടണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പാക് വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിയാണ് ആവശ്യമുന്നയിച്ചത്.
പാകിസ്ഥാനുമായി വിലപേശലിനില്ല. ചര്‍ച്ചയ്ക്ക് തയ്യാറായപ്പോഴെല്ലാം മുഖം തിരിച്ചത് പാകിസ്ഥാനാണ്. തെളിവുകള്‍ നല്‍കിയപ്പോഴും നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അഭിനന്ദിനോട് പാക് സൈന്യം ക്രൂരമായാണ് പെരുമാറിയത്. പൈലറ്റിനെ അന്യായമായി തടവില്‍ വെച്ച് പീഡിപ്പിക്കുന്നത് ജനീവാ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.